കായികം

ടെസ്റ്റ് റാങ്കിങ്; കോഹ്‌ലി നാലാമത് തന്നെ, ആറാം സ്ഥാനത്തേക്ക് കയറി പൂജാര

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ താരം കോഹ്‌ലി മാത്രമാണ്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തേക്ക് എത്തി. കോഹ് ലി, പൂജാര എന്നിവരെ കൂടാതെ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം രഹാനെയാണ്. എട്ടാം സ്ഥാനത്താണ് രഹാനെ. ഒരു സ്ഥാനം മുന്‍പോട്ട് കയറിയാണ് രഹാനെ ആറാം സ്ഥാനത്തേക്ക് എത്തിയത്. 

റിഷഭ് പന്ത് 13ാം റാങ്കിലും, രോഹിത് ശര്‍മ 18ാം റാങ്കിലും തുടരുന്നു. 919 പോയിന്റോടെ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 891 പോയിന്റോടെ സ്മിത്ത് രണ്ടാമതപം, 878 പോയിന്റോടെ ലാബുഷെയ്ന്‍ മൂന്നാമതുമാണ്. 

823 പോയിന്റോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് അഞ്ചാം സ്ഥാനത്ത്. ബൗളര്‍മാരിലേക്ക് വരുമ്പോള്‍ അശ്വിന്‍ എട്ടാമതും, ബൂമ്ര ഒന്‍പതാം റാങ്കിലും തുടരുന്നു. 908 പോയിന്റോടെ പാറ്റ് കമിന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 

839 പോയിന്റോടെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാമതും, 825 പോയിന്റോടെ വാഗ്നര്‍ മൂന്നാമതും. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരിലേക്ക് വരുമ്പോള്‍ 427 പോയിന്റോയെ സ്റ്റുവര്‍ട്ട് ബ്രോഡ് ഒന്നാമത് തുടരുകയാണ്. 423 പോയിന്റോടെ തൊട്ടു പിന്നില്‍ ജാസന്‍ ഹോള്‍ഡറുണ്ട്. മൂന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും, ആറാം സ്ഥാനത്ത് ആര്‍ അശ്വിനുമുള്ളതാണ് ഇന്ത്യയുടെ നേട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍