കായികം

'ഇന്ത്യയുടെ ആരാധകര്‍ എന്നതില്‍ നിന്ന് ശത്രുക്കളായി മാറി കഴിഞ്ഞു'; സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയുടെ ആരാധകര്‍ എന്ന നിലയില്‍ നിന്ന് അവരുടെ ശത്രുക്കളായി മാറി കഴിഞ്ഞതായി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യയിലെ പര്യടനം എളുപ്പമല്ലെന്നും, ഗബ്ബയിലെ ജയത്തോടെ ഇന്ത്യയുടെ ആത്മവിശ്വാസം മാനം തൊട്ട് നില്‍ക്കുകയാണെന്നും സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

ബ്രിസ്‌ബെയ്‌നിലെ കളിയോടെ ഇംഗ്ലണ്ട് ടീമിനുള്ളില്‍ തന്നെ ഇന്ത്യക്ക് ആരാധകരുണ്ടായി കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍പില്‍ നില്‍ക്കുന്നവരാണ് അവര്‍. എന്നാല്‍, ഏതാനും ആഴ്ച കൊണ്ട് തന്നെ ഇന്ത്യയെ എതിരാളികളായി ഞങ്ങള്‍ മനസില്‍ കണ്ടു കഴിഞ്ഞു. അപരാജിതരല്ല ഇന്ത്യ, ഡെയ്‌ലി മെയ്‌ലിലെ കോളത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എഴുതി.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ് ലി. എന്നാല്‍ അവരുടെ എല്ലാ പോസിറ്റീവിലേക്കും നോക്കുകയാണ് എങ്കില്‍ പിന്നെ കളി തുടങ്ങുന്നതിന് മുന്‍പേ നമ്മള്‍ തോല്‍ക്കും. നമ്മുടെ ശക്തിയാണ് കെട്ടിപ്പടുക്കേണ്ടത്. നല്ല ഫോമിലാണ് പരമ്പരയിലേക്ക് ഞങ്ങളും കടക്കുന്നത്, സ്റ്റുവര്‍ട്ട് ബ്രോഡ് പറയുന്നു.

ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇന്ത്യയാവട്ടെ ഓസ്‌ട്രേലിയക്കെതിരെ പരമ്പര പിടിച്ചതിന്റെ ആത്മവിശ്വാസത്തിലും. കോഹ് ലി മടങ്ങിയെത്തുന്നതും ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി