കായികം

രാത്രി 12 മണിവരെ ന്യൂസിലാന്‍ഡ് ആഘോഷിച്ചു, യുദ്ധ കാഹളം പോലെ തോന്നി: ആര്‍ അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയത്തിന്റെ ആഘോഷം അന്ന് രാത്രി 12 മണി വരെ കിവീസ് ക്യാംപില്‍ തുടര്‍ന്നതായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇത് ഞങ്ങള്‍ക്ക് സാധ്യമായില്ലല്ലോ എന്ന ചിന്ത അസ്വസ്ഥപ്പെടുത്തിയതായും അശ്വിന്‍ പറഞ്ഞു. 

മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ ട്രോഫിയും ഡ്രിങ്ക്‌സുമായി ആഘോഷിക്കുന്ന പതിവ് ന്യൂസിലാന്‍ഡിനുണ്ട്. ആ കാഴ്ച പ്രയാസപ്പെടുത്തി. 12 മണി വരെ അവര്‍ ആഘോഷിച്ചു. പിച്ചിലേക്കും അവര്‍ വന്നു. അവരുടെ സന്തോഷം പ്രകടിപ്പിച്ച വിധം പോര്‍വിളി പോലെയായിരുന്നു, അശ്വിന്‍ പറഞ്ഞു. 

ഫൈനലിന് പിന്നാലെ ലഭിച്ച ഇടവേളയേയും അശ്വിന്‍ ന്യായീകരിച്ചു. ബബിളിനുള്ളിലായിരുന്നു ഞങ്ങള്‍. ഏറെ നാളുകള്‍ക്ക് ശേഷം പുറത്തേക്കിറങ്ങാന്‍ സാധിക്കുന്നു. ഞാന്‍ ഒരു കാര്‍ വാടകയ്ക്ക് വാങ്ങി. ആദ്യം ഇവിടെ ഡെവോണ്‍ സന്ദര്‍ശിച്ചു. മനോഹരമായ സ്ഥലമാണ് അത്. 

ഈ ഇടവേള ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഫൈനലിനും ഇംഗ്ലണ്ട് പരമ്പരയ്ക്കും ഇടയില്‍ ഒരുപാട് സമയം ലഭിച്ചു. ഞങ്ങള്‍ ഉറപ്പായും പരിശീലനം നടത്തും. പക്ഷേ ഈ ഇടവേള പ്രധാനപ്പെട്ടതാണ്. ബബിളില്‍ കഴിയുക എന്നത് ഏറെ പ്രയാസമാണ്. കഴിഞ്ഞ ഒന്നര കൊല്ലമായി ഞങ്ങള്‍ ബബിളിലാണ്, അശ്വിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം