കായികം

'റഫറി കോമാളി', ബ്രസീലിനോട് 1-0ന് തോറ്റതിന് പിന്നാലെ ആര്‍തുറോ വിദാല്‍ 

സമകാലിക മലയാളം ഡെസ്ക്

റിയോ: കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനോട് തോറ്റ് സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ റഫറിയെ അധിക്ഷേപിച്ച് ചിലിയുടെ മധ്യനിര താരം ആര്‍തുറോ വിദാല്‍. കോമാളി എന്നാണ് റഫറിയെ വിദാല്‍ വിശേഷിപ്പിച്ചത്. 

എതിരില്ലാത്ത ഒരു ഗോളിനാണ് ചിലിയെ ബ്രസീല്‍ തോല്‍പ്പിച്ചത്. ഗോള്‍ നേടിയതിന് പിന്നാലെ ഗബ്രിയേല്‍ ജീസസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതി മുഴുവന്‍ 10 പേരായി നിന്നാണ് ബ്രസീല്‍ കളിച്ചത്. 

ഞങ്ങള്‍ അതീവ ദുഖിതരാണ്. ഇതിലും കൂടുതല്‍ ഞങ്ങള്‍ അര്‍ഹിക്കുന്നു. ഇതുപോലുള്ള മത്സരങ്ങളില്‍ നമുക്ക് വേണ്ടത് നീതിപൂര്‍വകമായ തീരുമാനമെടുക്കുന്ന റഫറിയെയാണ്. അല്ലാതെ കോമാളിയെ അല്ല, വിദാല്‍ പറഞ്ഞു. 

നിങ്ങളെ കളിക്കാന്‍ ഒരു റഫറി അനുവദിക്കാതെ വന്നാല്‍ കളി അവിടെ നില്‍ക്കും. റഫറിയുടെ വിചാരം അയാളാണ് ഈ ഷോയിലെ താരം എന്നാണ്. അങ്ങനെ വരുമ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാവും. എന്നാല്‍ ഞങ്ങളെ തോല്‍പ്പിച്ചിരിക്കുന്നത് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ്. അവര്‍ അവരുടെ സ്വന്തം മണ്ണില്‍ കളിക്കുന്നുയ 

നാല് യെല്ലോ കാര്‍ഡുകളാണ് കളിയില്‍ ആകെ കണ്ടത്. മൂന്ന് യെല്ലോ കാര്‍ഡ് ചിലി താരങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ ഒരെണ്ണമാണ് ബ്രസീല്‍ താരങ്ങള്‍ക്ക് നേരെ ഉയര്‍ന്നത്. 12 ഫൗളുകള്‍ ചിലിയില്‍ നിന്ന് വന്നപ്പോള്‍ 13 ഫൗളുകളാണ് ബ്രസീല്‍ താരങ്ങളില്‍ നിന്നുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി