കായികം

300 കോടിക്ക് അത്‌ലറ്റിക്കോ മാഡ്രിഡില്‍, ലാ ലീഗ ചാമ്പ്യന്മാരുടെ മധ്യനിര വാഴാന്‍ റോഡ്രിഗോ ഡി പോള്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ അത്‌ലറ്റികോ മാഡ്രിഡില്‍. റോഡ്രിഗോ ഡി പോള്‍ ലാ ലീഗ ചാമ്പ്യന്മാര്‍ക്കൊപ്പം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും തിങ്കളാഴ്ചയാണ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

5 വര്‍ഷത്തെ കരാറിലാണ് യുദിനസില്‍ നിന്നും റോഡ്രിഗോ ഡി പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. 2014 മുതല്‍ 2016 വരെ ലാ ലീഗ ക്ലബ് വലന്‍സിയക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 

റോഡ്രിഗോ ഡി പോളിന്റെ പ്രതിഫലം സംബന്ധിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ 35 മില്യണ്‍ ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് സിരി എ ക്ലബില്‍ നിന്നും അത്‌ലറ്റിക്കോ ഡി പോളിനെ സ്വന്തമാക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ ഏഴ് കളിയില്‍ അഞ്ചിലും ഡി പോള്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചിരുന്നു. കിരീടം ചൂടാന്‍ തുണച്ച് ഏയ്ഞ്ചല്‍ ഡി മരിയയില്‍ നിന്ന് വന്ന ഗോള്‍ ഡി പോളിന്റെ അസിസ്റ്റില്‍ നിന്നാണ്. 

അര്‍ജന്റീനക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനൊപ്പം കഴിഞ്ഞ സീസണില്‍ യുദനിസിനൊപ്പവും ഡി പോള്‍ മികവ് കാണിച്ചു. 9 ഗോളും 10 അസിസ്റ്റുമാണ് ഡി പോള്‍ ഇവിടെ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്