കായികം

ജര്‍മനി-ഇംഗ്ലണ്ട് പോര് കാണാന്‍ മാസ്‌ക് ധരിക്കാതെ വെംബ്ലിയില്‍; ഋഷഭ് പന്തിനെതിരെ ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ഷഭ് പന്ത് കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് എതിരെ വിമര്‍ശനവുമായി ആരാധകര്‍. പന്തിന്റെ നിരുത്തരവാദപരമായ സമീപനം എന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 

വെംബ്ലിയില്‍ ജര്‍മനി-ഇംഗ്ലണ്ട് സെമി കാണാന്‍ ഋഷഭ് പന്ത് വന്നിരുന്നു. വെംബ്ലി സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഋഷഭ് പന്ത് പങ്കുവെച്ചിരുന്നു. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി ആരാധകര്‍ എത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം പന്തിനെതിരെ അധിക്ഷേപം ചൊരിയുന്നു. മാസ്‌ക് ധരിക്കാന്‍ പന്ത് തയ്യാറാവാത്തതെല്ലാം ചൂണ്ടിയാണ് വിമര്‍ശനം. 

എന്നാല്‍ പന്തിന്റെ ഭാഗത്ത് നിന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമോ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പന്തിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം മൂന്നാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള ലഭിച്ചിരുന്നു. 

ഈ മൂന്നാഴ്ച ബയോ ബബിള്‍ ഉണ്ടായിരുന്നില്ല. ഇന്ന് മുതല്‍ ഇന്ത്യന്‍ സംഘം തിരികെ ബബിളില്‍ പ്രവേശിക്കും. എന്നാല്‍ കോവിഡ് പോസിറ്റീവായ റിഷഭ് പന്ത് ലണ്ടനില്‍ തന്നെ ഐസൊലേഷനില്‍ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍