കായികം

'തുടക്കവും വിരാമവും ​ഗ്രോനിജനിൽ'- ഡച്ച് ഇതിഹാസം ആര്യൻ റോബൻ വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഹോളണ്ട് ഇതിഹാസ താരം ആര്യന്‍ റോബന്‍. നേരത്തെ വിരമിച്ച ശേഷം വീണ്ടും കളത്തില്‍ തിരിച്ചെത്തിയ റോബന്‍ രണ്ടാം തവണയാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 

2019ല്‍ ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ച റോബന്‍ 2020ല്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തന്റെ ആദ്യ ക്ലബായ എഫ്‌സി ഗ്രോനിജനില്‍ തിരിച്ചെത്തിയിരുന്നു. ഒരു വര്‍ഷത്തോളം തന്റെ ബോയ്ഹുഡ് ക്ലബില്‍ കളിച്ച റോബന്‍ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്തിരുന്നു. 

ഗ്രോനിജനിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച റോബന്‍ 2002 മുതല്‍ 2004 വരെ പിഎസ്‌വി ഐന്തോവനിലാണ് കളിച്ചത്. പിന്നീട് ചെല്‍സിയില്‍ ചേര്‍ന്ന റോബന്‍ പിന്നീട് റയല്‍ മാഡ്രിഡില്‍ കളിച്ചു. 

2009 മുതല്‍ 2019 വരെ ബയേണ്‍ മ്യൂണിക്കില്‍ കളിച്ച താരം ജര്‍മ്മന്‍ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി വളര്‍ന്നു. ബയേണില്‍ ഫ്രാങ്ക് റിബറിക്കൊപ്പം 'റോബറി' കൂട്ടുകെട്ട് ബയേണിന്റെ നിര്‍ണായക ശക്തിയായിരുന്നു. 

കരിയറില്‍ ഡച്ച് ലീഗ് കിരീടം, രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് ലീഗ് കപ്പ്, എഫ്എ കപ്പ് നേട്ടങ്ങള്‍, ലാ ലിഗ കിരീടങ്ങള്‍ റോബന് സ്വന്തം. ബയേണിനൊപ്പം എട്ട് ബുണ്ടസ് ലീഗ, അഞ്ച് ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളും താരത്തിന് സ്വന്തം. 

ഹോളണ്ടിനായി 96 മത്സരങ്ങള്‍ കളിച്ച താരം ഹോളണ്ടിനൊപ്പം 2010ലെ ലോകകപ്പ് ഫൈനലിലും കളിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്