കായികം

ടോക്യോ ഒളിംപിക് വില്ലേജില്‍ കോവിഡ്, ആദ്യ കേസ് സ്ഥിരീകരിച്ചതോടെ ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ടോക്യോ ഒളിംപിക്‌സ് വില്ലേജിൽ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഒളിംപിക്സിന് തിരി തെളിയാന്‍ 6 ദിവസം മാത്രം മുൻപിൽ നിൽക്കവെയാണ് ആശങ്ക ഉയരുന്നത്. വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ വ്യക്തിയെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ പറയുന്നു. 

ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കം. ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല.  228 അംഗ ഇന്ത്യന്‍ സംഘമാണ് ടോക്യോ ഒളിംപിക്‌സിന്റെ ഭാ​ഗമാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു