കായികം

അരങ്ങേറ്റത്തിലെ ആദ്യ പന്ത് തന്നെ സിക്സർ; പിന്നിൽ ഒരു രഹസ്യമുണ്ട്! വെളിപ്പെടുത്തി ഇഷാൻ കിഷൻ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പിറന്നാൾ ദിനത്തിൽ തന്നെ ഏകദിന അരങ്ങേറ്റം നടത്തിയതും അർധ സെഞ്ച്വറിയുമായി ആ ദിവസം അവിസ്മരണീയമാക്കാനും കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇഷാൻ കിടയറ്റ ബാറ്റിങുമായി വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.  ഇഷാൻ കിഷന്റെ ആ ഇന്നിങ്സിലെ മറ്റൊരു സവിശേഷത നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തി എന്നതാണ്. ഇപ്പോഴിതാ അതിന്റെ ര​ഹസ്യം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. 

'പിച്ച് സി‌പിന്നർമാരെ കാര്യമായി തുണയ്‌ക്കുന്നില്ല എന്ന് വ്യക്തമായി. അതിനാൽ ആദ്യ പന്ത് സിക്‌സർ പറത്താൻ ഏറ്റവും ഉചിതമായ അവസരമാണ് അതെന്ന് മനസിലായി. ആദ്യ പന്ത് സിക്സടിക്കുമെന്ന് ഡ്രസിങ് റൂമിൽ വച്ച്  പറഞ്ഞിരുന്നു. പരിശീലനം എന്നെ ഏറെ സഹായിച്ചു. ഏകദിന അരങ്ങേറ്റം കുറിക്കാനും ടീമിന് റൺസ് സംഭാവന ചെയ്യാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്'- ഇഷാൻ പറഞ്ഞു. 

കൊളംബോയിൽ ലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തിൽ മൂന്നാമായി ക്രീസിലെത്തി 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതം 59 റൺസ് നേടിയാണ് കിഷൻ പിറന്നാൾ ആഘോഷിച്ചത്. ടി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്‌മാനാണ് കിഷൻ. മത്സരത്തിൽ 33 പന്തിൽ അർധ സെഞ്ച്വറി തികച്ച കിഷൻ ഏകദിന അരങ്ങേറ്റത്തിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുടെ റെക്കോർഡും സ്വന്തം പേരിലാക്കി. ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയമാണ് ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി