കായികം

ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം; തുടരെ രണ്ട് വിക്കറ്റ് പിഴുത് ചഹലിന്റെ പ്രഹരം

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം. കരുതലോടെ ബാറ്റ് വീശിയ ലങ്കന്‍ ഓപ്പണര്‍മാര്‍ അര്‍ധ ശതക കൂട്ടുകെട്ട് ഉയര്‍ത്തി. ചഹല്‍ തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ കളിയിലേക്ക് തിരികെ എത്തി. 

ലങ്കന്‍ സ്‌കോര്‍ 14 ഓവറില്‍ 77ല്‍ നില്‍ക്കെയാണ് ആതിഥേയരുടെ ആദ്യ വിക്കറ്റ് വീണത്. ആക്രമിച്ച് കളിക്കാന്‍ തുടങ്ങുകയായിരുന്ന മിനോദ് ഭനുകയെ ചഹല്‍ മനീഷ് പാണ്ഡേയുടെ കൈകളിലെത്തിച്ചു. മൂന്നാമനായി ക്രീസിലേക്ക് എത്തിയ ഭനുക രജപക്‌സയെ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിച്ച ചഹല്‍ വീണ്ടും പ്രഹരിച്ചു. 

21 ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 100 കടന്നു. ആദ്യ ഏകദിനത്തില്‍ 262 റണ്‍സ് ആണ് ശ്രീലങ്ക കണ്ടെത്തിയത്. എന്നാലന്ന് ലങ്കന്‍ ബൗളിങ്ങിന് ഒരുതരത്തിലുള്ള വെല്ലുവിളിയും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് മേല്‍ ഉയര്‍ത്താനായില്ല. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം മികവ് കാണിക്കുന്നെന്ന കണക്കിലൂന്നിയാണ് ലങ്ക രണ്ടാം ഏകദിനത്തിലും ടോസ് നേടിയതോടെ ബാറ്റിങ് തെരഞ്ഞെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍