കായികം

ഡ്രസിങ് റൂമില്‍ നിന്ന് ഡഗൗട്ടിലേക്ക് ഓടിയിറങ്ങി ദ്രാവിഡ്; ദീപക് ചഹറിന് കൈമാറാന്‍ സന്ദേശം; ആവേശമടക്കാനാവാതെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ജയിച്ചു കയറിയപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനാണ് ആരാധകരുടെ കയ്യടി. ഇവിടെ ഇന്ത്യ സമ്മര്‍ദ ഘട്ടത്തിലൂടെ കടന്ന് പോവുന്ന സമയം ക്രീസില്‍ നില്‍ക്കുന്ന ദീപക് ചഹറിനെ അറിയിക്കാനായി തന്റെ നിര്‍ദേശങ്ങള്‍ രാഹുല്‍ ചഹറിനോട് പറയുന്ന ദൃശ്യവും ആരാധകരുടെ കണ്ണില്‍ ഉടക്കുന്നു. 

ഡ്രസിങ് റൂമില്‍ നിന്ന് വേഗത്തില്‍ ഡഗൗട്ടിലേക്ക് എത്തിയാണ് ദീപക് ചഹറിന് നല്‍കാനായി നിര്‍ദേശം രാഹുല്‍ ദ്രാവിഡ് രാഹുല്‍ ചഹറിനോട് പറയുന്നത്. കളിയില്‍ പരിചയസമ്പത്തുള്ള ഭുവനേശ്വര്‍ കുമാറിനും മുന്‍പേ ദീപക് ചഹറിനെ അയക്കാന്‍ ദ്രാവിഡ് തീരുമാനിച്ചിരുന്നു. 

ഏഴാമത് ബാറ്റിങ്ങിന് ഇറങ്ങാന്‍ മാത്രം മികവ് തനിക്കുണ്ടെന്ന് ദ്രാവിഡ് പറഞ്ഞതായാണ് മത്സരത്തിന് ശേഷം ദീപക് ചഹര്‍ പറഞ്ഞത്. തന്റെ ബാറ്റിങ് കഴിവില്‍ രാഹുല്‍ ദ്രാവിഡ് വിശ്വാസം അര്‍പ്പിച്ചെന്നാണ് ദീപക് ചഹര്‍ മത്സരത്തിന് ശേഷം പറഞ്ഞത്. എല്ലാ പന്തും കളിക്കാനാണ് രാഹുല്‍ ദ്രാവിഡ് എന്നോട് പറഞ്ഞത്. ഇന്ത്യ എയ്ക്ക് വേണ്ടി ഞാന്‍ ഏതാനും ഇന്നിങ്‌സ് കളിച്ചിരുന്നു. ദ്രാവിഡിന് എന്നില്‍ വിശ്വാസമുണ്ടെന്ന് എനിക്ക് തോന്നി. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ മാത്രം മികവ് എനിക്കുണ്ടെന്ന് ദ്രാവിഡ് എന്നോട് പറഞ്ഞു, മാച്ച് വിന്നിങ് ഇന്നിങ്‌സിന് ശേഷം ദീപക് പറഞ്ഞു.

എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 84 റണ്‍സിന്റെ വിജയ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ദീപക് ചഹറിന് കഴിഞ്ഞു. 82 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 69 റണ്‍സ് ആണ് ഇന്ത്യക്ക് പരമ്പര ജയം നേടി തന്ന കളിയില്‍ ദീപക് ചഹറില്‍ നിന്ന് വന്നത്. ദീപക് ചഹറിന്റെ ഏകദിന കരിയറിലെ ആദ്യ അര്‍ധശതകമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും