കായികം

'അവര്‍ പ്രതികരിച്ചു, ചാമ്പ്യന്മാരെ പോലെ നമ്മള്‍ തിരിച്ചും'; ഡ്രസ്സിങ് റൂമിലെ ദ്രാവിഡിന്റെ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ തോല്‍വി മുന്‍പില്‍ നില്‍ക്കെ ഇന്ത്യ ജയം പിടിച്ചപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേര്‍ക്കാണ് കയ്യടി ഉയര്‍ന്നത്. പരമ്പര ജയം ഉറപ്പിച്ചതിന് ശേഷം ദ്രാവിഡിന്റെ ഡ്രസിങ് റൂമിലെ പ്രസംഗമാണ് ഇപ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് വരുന്നത്. 

അവര്‍ പ്രതികരിച്ചു. നമ്മള്‍ പ്രതിസന്ധി ഘട്ടത്തില്‍ ജയിക്കാന്‍ വഴി കണ്ടെത്തി ചാമ്പ്യന്‍ ടീമിനെ പോലെ തിരിച്ച് പ്രതികരിച്ചു. അതിശയകരമായ ജയം, ദ്രാവിഡ് പറയുന്നു. ബിസിസിഐയാണ് ഡ്രസിങ് റൂമിലെ വീഡിയോ പങ്കുവെച്ചത്. 

ദ്രാവിഡിന്റെ ഡ്രസിങ് റൂമിലെ പ്രസംഗത്തിനൊപ്പം സൂര്യകുമാര്‍ യാദവ്, ദീപക് ചഹര്‍,  ഭുവനേശ്വര്‍ കുമാര്‍ എന്നിവരും വീഡിയോയില്‍ സംസാരിക്കുന്നു. 7 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന് വീണിടത്ത് നിന്നാണ് ഇന്ത്യ തിരികെ കയറിയത്. 8ാം വിക്കറ്റില്‍ ഭുവിയും ചഹറും ചേര്‍ന്ന സൃഷ്ടിച്ച 84 റണ്‍സ് കൂട്ടുകെട്ടാണ് ഇവിടെ ഇന്ത്യയെ തുണച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ