കായികം

ടോക്യോ ഒളിംപിക്സ്: ആദ്യ ജയം ആതിഥേയർക്ക്, ഓസ്ട്രേലിയയെ വീഴ്ത്തി ജപ്പാൻ

സമകാലിക മലയാളം ഡെസ്ക്

ടോക്യോ ഒളിംപിക്സിലെ ആദ്യ ജയം നേടി ആതിഥേയരായ ജപ്പാൻ. സോഫ്റ്റ് ബോളിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ജപ്പാൻ ഒളിംപിക്സ് യാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. 8-1 ന് അനായാസമായി ജപ്പാൻ ജയം സ്വന്തമാക്കി. 

ഇന്ന് നടക്കുന്ന സോഫ്റ്റ് ബോളിന്റെ രണ്ടാം മത്സരത്തിൽ കരുത്തരായ അമേരിക്ക ഇറ്റലിയെ നേരിടും. ഇന്നുതന്നെ കാനഡയ്‌ക്കെതിരെ മെക്‌സിക്കോയും മത്സരത്തിനിറങ്ങുന്നുണ്ട്. നാളെ അമേരിക്ക - കാനഡ, മെക്‌സിക്കോ - ജപ്പാൻ, ഇറ്റലി - ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് മത്സരം.

2008ന് ശേഷം ആദ്യമായാണ് സോഫ്റ്റ്‌ബോൾ ഒളിംപിക്‌സ് മത്സര ഇനമായത്. 13 വർഷം മുമ്പ് ബെയ്ജിങ്ങിൽ നടന്ന ഒളിംപിക്‌സിൽ കിരീടം നേടിയതും ജപ്പാനായിരുന്നു.  അമേരിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം