കായികം

രണ്ട് ടീമിനെ കൂടി ഇന്ത്യക്ക് തെരഞ്ഞെടുക്കാം, അവര്‍ക്കും ആരേയും തോല്‍പ്പിക്കാനാവും: ഹര്‍ദിക് പാണ്ഡ്യ 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇനിയും രണ്ട് രാജ്യാന്തര ടീമിനെ കൂടി ഇന്ത്യക്ക് കണ്ടെത്താന്‍ കഴിയുമെന്ന് ഹര്‍ദിക് പാണ്ഡ്യ. ആ ടീമുകള്‍ക്ക് ലോകത്തിലെ ഏത് ടൂര്‍ണമെന്റിലും ജയിക്കാന്‍ കഴിയുമെന്നും ഹര്‍ദിക് പറഞ്ഞു. 

ഞങ്ങളുടെ റോളുകള്‍ വളരെ വ്യക്തമാണ്, ഇന്ത്യയുടെ പ്രധാന ടീമിലാണെങ്കിലും. ഇന്ത്യക്ക് ഇപ്പോഴുള്ള കളിക്കാരെ വെച്ച് നോക്കുമ്പോള്‍ നമുക്ക് ഇനിയും രണ്ട് ടീമിനെ കൂടി സൃഷ്ടിക്കാം. ആ ടീമിന് ലോകത്തിലെ ഏത് കോമ്പറ്റീഷന്‍ ജയിക്കാനുമാവും, ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. 

ശ്രീലങ്കക്കെതിരായ പര്യടനത്തില്‍ ഇന്ത്യ ബി ടീമിനെ അയക്കുന്നു എന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ രണ്ടാം നിര ടീമുമായി ശ്രീലങ്ക കളിക്കരുത് പറഞ്ഞ് ലങ്കന്‍ മുന്‍ താരം അര്‍ജുന രണതുംഗ ഉള്‍പ്പെടെ ഉള്ളവരെത്തി. എന്നാല്‍ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയാണ് ഇന്ത്യ മറുപടി നല്‍കിയത്. 

പരമ്പരയില്‍ ഹര്‍ദിക്കിന് മികവ് കാണിക്കാന്‍ കഴിഞ്ഞില്ല. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാമത്തേതില്‍ മൂന്ന് പന്തില്‍ ഡക്കായി. മൂന്നാം ഏകദിനത്തിലും സ്‌കോര്‍ ഉയര്‍ത്താന്‍ ഹര്‍ദിക്കിനായില്ല. ബൗളിങ്ങില്‍ ഒരു വിക്കറ്റ് മാത്രമാണ് ഹര്‍ദിക്കിന് വീഴ്ത്താനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ