കായികം

ടെസ്റ്റ് ടീമില്‍ ഇടമില്ലാതെ 2 വര്‍ഷം; ഇംഗ്ലണ്ടില്‍ അവസരം മുതലാക്കാന്‍ ഉറപ്പിച്ച് കെഎല്‍ രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

ഡര്‍ഹാം: രണ്ട് വര്‍ഷമായി ഇന്ത്യയുടെ ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ തന്റെ ടെസ്റ്റ് കരിയറില്‍ തിരച്ചുവരവ് പ്രതീക്ഷിക്കുകയാണ് താരം ഇപ്പോള്‍. 

2019ല്‍ കിങ്‌സ്റ്റണിലാണ് കെ എല്‍ രാഹുല്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ഇലവനിലേക്ക് എത്തിയാണ് രാഹുല്‍ ആ ഇടവേള അവസാനിപ്പിച്ചത്. അവിടെ രാഹുല്‍ സെഞ്ചുറി കണ്ടെത്തി. 

എന്റെ സമയം വരുന്നത് വരെ ക്ഷമയോടെ ഇരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലായ്‌പ്പോഴും എനിക്ക് ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എനിക്ക് ആശങ്കയില്ല. എന്റെ ആത്മവിശ്വാസമാണ് എന്നെ ഇത്രയും മുന്‍പോട്ട് എത്തിച്ചത്, രാഹുല്‍ പറയുന്നു.

എന്റെ കളി ആസ്വദിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഞാന്‍ പഠിക്കുന്നു. കൂടുതല്‍ കരുത്ത് നേടുന്നു. ഒരു നല്ല അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ടീമിനായി തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ പറയുന്നു. 

2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ രാഹുല്‍ ഓവലില്‍ 149 റണ്‍സ് നേടിയിരുന്നു. ആ ഇന്നിങ്‌സിന് മുന്‍പ് 9 ഇന്നിങ്‌സില്‍ നിന്ന് 150 റണ്‍സ് മാത്രമാണ് രാഹുല്‍ കണ്ടെത്തിയിരുന്നത്. തോല്‍വികള്‍ നമ്മെ കൂടുതല്‍ കരുത്തരും നിശ്ചദാര്‍ഡ്യമുള്ളവരുമാക്കും. കൂടുതല്‍ ശാന്തമായും അച്ചടക്കത്തോടേയും നിന്ന് കളിക്കാനാവും ശ്രമിക്കുകയെന്നും രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു