കായികം

മീരാബായി ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികം, റെയില്‍വേയില്‍ സ്ഥാനക്കയറ്റവും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മീരാബായി ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ മീരാബായി ചാനുവിന് സ്ഥാനക്കയറ്റവും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 

തന്റെ കഴിവിലും കഠിനാധ്വാനത്തിലും ഊന്നി ലോകത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് മീരാബായി ചാനു പ്രചോദനമാവുന്നത്. ഇന്ത്യക്കായി ജയങ്ങള്‍ തുടരൂ എന്നും മന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് രണ്ട് കോടിയുടെ പാരിതോഷികം കൈമാറിയത്. 

49 കിലോ വിഭാഗത്തിലാണ് ടോക്യോയില്‍ മീര വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2000 ഒളിംപിക്‌സില്‍ കര്‍ണം മല്ലേശ്വരി വെങ്കലത്തില്‍ മുത്തമിട്ടതിന് ശേഷം ഭാരദ്വോഹനത്തില്‍ ആദ്യമായാണ് ഒരു താരം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് മീരാബായി ചാനുവിലൂടെ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍