കായികം

മീരാബായി ചാനുവിന് വെള്ളി തന്നെ, ഉത്തേകജ മരുന്ന് പരിശോധന ഏജന്‍സിയുടെ സ്ഥിരീകരണം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ മീരാബായി ചാനുവിന് വെള്ളി തന്നെ. സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണം ലഭിച്ചേക്കാം എന്ന പ്രതീക്ഷ വന്നത്. 

എന്നാല്‍ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര പരിശോധന ഏജന്‍സിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നവരുടെ പേരുകള്‍ രഹസ്യമാക്കി വയ്ക്കാറില്ലെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. മത്സര ശേഷം ചൈനീസ് താരത്തോട് ടോക്യോയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു. 210 കിലോ ഉയര്‍ത്തിയാണ് ചൈനയുടെ ഹോ സുഹ്യു സ്വര്‍ണം നേടിയത്. 

ഒളിംപിക്‌സ് റെക്കോര്‍ഡ് ആണ് 210 കിലോ ഉയര്‍ത്തി ചൈനീസ് താരം ഇവിടെ കുറിച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115 കിലോ ഉയര്‍ത്തിയാണ് മീരാബായി വെള്ളി ഉറപ്പിച്ചത്. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെ സ്വര്‍ണം അകന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്