കായികം

'48 മണിക്കൂറോ 48 ദിവസമോ എടുക്കട്ടെ, ആരോടും നിനക്കൊന്നും വിശദീകരിക്കേണ്ടതില്ല'; സിമോണ്‍ ബൈല്‍സിനെ പിന്തുണച്ച് രവി ശാസ്ത്രി 

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. നിനക്ക് വേണ്ടത്ര സമയമെടുക്കൂ എന്നാണ് രവി ശാസ്ത്രി റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണത്തില്‍ മുത്തമിട്ട താരത്തോട് പറയുന്നത്. 

48 മണിക്കൂറോ 48 ദിവസമോ എടുത്തേക്കാം. നിനക്ക് ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ല. ഈ ചെറിയ പ്രായത്തില്‍ തന്നെ അതിനുള്ള അവകാശം നീ നേടിക്കഴിഞ്ഞു. നവോമി ഒസാക്ക, നിന്നോടും കൂടിയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പെണ്‍കുട്ടികളെ...രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ഒളിംപിക്‌സ് ജിനാംസ്റ്റിക്‌സില്‍ ടീം വിഭാഗത്തിലെ തന്റെ വോള്‍ട്ട് കഴിഞ്ഞതിന് പിന്നാലെയാണ് പിന്മാറുന്നതായി സിമോണ്‍ ബൈല്‍സ് പ്രഖ്യാപിച്ചത്. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് പിന്മാറുന്നത് എന്ന് സിമോണും യുഎസ്എ ജിംനാസ്റ്റിക്‌സും വ്യക്തമാക്കി. 

നിലവില്‍ ജിംനാസ്റ്റിക്‌സിലെ രണ്ട് വിഭാഗങ്ങളില്‍ നിന്നാണ് സിമോണ്‍ പിന്മാറിയത്. വരും ദിവസങ്ങളില്‍ മെഡല്‍ പ്രതീക്ഷയുള്ള വിഭാഗങ്ങളില്‍ സിമോണ്‍ മത്സരിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ക്രീസില്‍ കോഹ്‌ലി; 10 ഓവറില്‍ മഴ, ആലിപ്പഴം വീഴ്ച; ബംഗളൂരു- പഞ്ചാബ് പോര് നിര്‍ത്തി

ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി