കായികം

ടി20 പരമ്പര ശ്രീലങ്കയ്ക്ക്, അവസാന ടി20യില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക. ടീം ക്യാംപിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ വലഞ്ഞ ഇന്ത്യന്‍ സംഘത്തെ അവസാന രണ്ട് ടി20കളില്‍ വീഴ്ത്തിയാണ് ശ്രീലങ്കയുടെ പരമ്പര ജയം. 

അവസാന ടി20യില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 82 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് 33 പന്തുകള്‍ ശേഷിക്കെ ശ്രീലങ്ക മറികടന്നു. 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹസരംഗയാണ് കളിയിലേയും പരമ്പരയിലേയും താരം. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രാഹുല്‍ ചഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും അവസാന ടി20യില്‍ അത് ആതിഥേയരെ അലട്ടിയില്ല. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 
നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ബാറ്റിങില്‍ രണ്ടക്കം കടന്നത്. കുല്‍ദീപ് യാദവാണ് ടോപ്‌സ്‌കോറര്‍.

ഓപ്പണര്‍ ഗെയ്ക് വാദ് 14 റണ്‍സ് എടുത്തു. ഭുവനേശ് കുമാര്‍ 16 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂജ്യരായി മടങ്ങി.നിതീഷ് റാണ ആറ് റണ്‍സും ദേവ്ദത്ത് പടിക്കല്‍ 9 റണ്‍സും നേടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന