കായികം

ഇന്ത്യൻ പ്രതീക്ഷകൾക്ക് ഇടിക്കൂട്ടിൽ തിരിച്ചടി; ബോക്സിങിൽ പൂജ റാണി പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ബോക്സിങ് റിങിൽ നിന്ന് മറ്റൊരു മെഡൽ എന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റിൽ പൂജാ റാണി ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. ലോക രണ്ടാം നമ്പർ താരമായ ചൈനയുടെ ലീ ക്വിയാങിനോട് ഒന്നു പൊരുതാൻ പോലും ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. സ്‌കോർ: 5-0.

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ ചൈനീസ് താരം മൂന്ന് റൗണ്ടിലും വ്യക്തമായ മുൻതൂക്കം നേടി. അൾജീരിയയുടെ ഐചർക് ചിയാബിനെ തോൽപ്പിച്ചാണ് പൂജ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ പക്ഷേ താരത്തിന് മികവ് പുലർത്താൻ സാധിക്കാതെ പോയി.

നേരത്തെ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ സെമിയിലെത്തിയിരുന്നു. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്തായിരുന്നു (4-1) ലവ് ലിനയുടെ മുന്നേറ്റം. നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23കാരിയായ ലവ് ലിന പരാജയപ്പെടുത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി