കായികം

'അവൾക്കൊരു ആലിം​ഗനം നൽകാൻ ആ​ഗ്രഹിക്കുന്നു', ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയ ഒസാക്കയ്ക്ക് സെറീനയുടെ പിന്തുണ

സമകാലിക മലയാളം ഡെസ്ക്


പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയ ജപ്പാൻ താരം നവോമി ഒസാക്കയെ പിന്തുണച്ച് സെറീന വില്യംസ്. ഒസാക്കയെ മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും അവൾക്കിപ്പോൾ ആലിം​ഗനം നൽകാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും സെറീന പറഞ്ഞു. 

എന്താവും ഒസാക്കയുടെ അവസ്ഥ ഇപ്പോഴെന്ന് എനിക്ക് മനസിലാക്കാനാവും. എനിക്കും അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്ത മനുഷ്യരാണ് നമ്മൾ. എല്ലാ മനുഷ്യരും ഒരുപോലെയല്ല. എനിക്ക് തൊലിക്കട്ടിയുണ്ടെന്ന് പറയാം. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നത് വ്യത്യസ്തമായാണ്, സെറീന പറഞ്ഞു. 

ഈ സമയം ഒസാക്കയെ അവളുടെ വഴിയെ വിടുകയാണ് വേണ്ടത്. അവൾ ആ​ഗ്ര​ഹിക്കുന്ന വിധത്തിൽ ഈ സാഹചര്യത്തെ നേരിടട്ടെ. അവൾക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ ഏറ്റവും മികച്ചതാണ് ഇപ്പോൾ ചെയ്യുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു, സെറീന പറഞ്ഞു. 

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ ജയം പിടിച്ചതിന് പിന്നാലെ പ്രസ് കോൺഫറൻസിൽ ഒസാക്ക പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറാനുള്ള തീരുമാനം സെറീന അറിയിച്ചത്. ടൂർണമെന്റിനും മറ്റ് കളിക്കാർക്കും എനിക്കും നല്ലത് ഞാൻ പിന്മാറുന്നതാണ്. അതിലൂടെ പാരീസിൽ നടക്കുന്ന ടെന്നീസിലേക്ക് എല്ലാവർക്കും ശ്രദ്ധിക്കാം എന്നാണ് ഒസാക്ക ട്വീറ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു