കായികം

ആറ് വർഷത്തിന് ശേഷം തിരിച്ചു വരവ്, ​ഗ്രീസ്മാനും എംബാപ്പെയും തിളങ്ങിയപ്പോൾ പെനാൽറ്റിയും കളഞ്ഞുകുളിച്ച് ബെൻസിമ

സമകാലിക മലയാളം ഡെസ്ക്

റ് വർഷത്തിന് ശേഷം ഫ്രഞ്ച് ടീമിലേക്ക് മടങ്ങിയെത്തിയ ബെൻസിമയ്ക്ക് പക്ഷേ തുടക്കം നിരാശ നിറഞ്ഞതായി. ​ഗ്രീസ്മാനും എംബാപ്പെയ്ക്കും ഒപ്പമിറങ്ങിയെങ്കിലും ആദ്യ പകുതിയിൽ റയൽ മുന്നേറ്റ നിര താരമെടുത്ത സ്പോട്ട് കിക്ക് ലക്ഷ്യം കണാതെ പോയി. ​

​വെയിൽസിനെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് വിട്ടപ്പോൾ ​ഗ്രീസ്മാനും എംബാപ്പെയും സബ്സ്റ്റ്യൂട്ട് ആയെത്തിയ ഡെംബെലെയും വല കുലുക്കി. ആദ്യ പകുതിയിൽ വെയിൽസ് ഡിഫന്ററിന്റെ ബോക്സിനുള്ളിലെ ഹാൻഡ് ബോളാണ് ഫ്രാൻസിന് പെനാൽറ്റി കിക്ക് ലഭ്യമാക്കിയത്. തന്റെ ഇടത്തേക്ക് അടിച്ച ബെൻസിമയ്ക്ക് പിഴച്ചപ്പോൾ മികച്ച ഡൈവിങ്ങിലൂടെ ഡാനി വാർഡ് ​പന്ത് ​ഗോൾവലയ്ക്കപ്പുറം നിർത്തി. 

ഫ്രാൻസിന് വേണ്ടി ഇതോടെ താനെടുത്ത അവസാന മൂന്ന് പെനാൽറ്റികളും ബെൻസെമ നഷ്ടപ്പെടുത്തി. 81 കളികളിലാണ് ബെൻസിമ ഫ്രഞ്ച് കുപ്പായത്തിൽ ഇറങ്ങിയത്. 27 ​ഗോളുകൾ താരത്തിന്റെ പേരിലുണ്ട്. 2015 ഒക്ടോബറിൽ അർമെനിയക്കെതിരെ കളിച്ചതായിരുന്നു അവസാന മത്സരം. സെക്സ് ടേപ്പ് സ്കാൻഡലിന് ശേഷം ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും റയലിന് വേണ്ടി പുറത്തെടുത്ത മികവ് വീണ്ടും ബെൻസെമയെ ദേശിയ ടീമിലേക്ക് എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍