കായികം

ബൂമ്രയോ കോഹ്‌ലിയോ അല്ല, രവീന്ദ്ര ജഡേജയെ മാതൃകയാക്കൂ, അത് നോക്കി പകര്‍ത്തൂ; ഇംഗ്ലണ്ട് കളിക്കാരോട് പീറ്റേഴ്‌സന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: റണ്‍ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിയും എതിരാളികളെ വിറപ്പിക്കുന്ന ബൂമ്രയുമാണ് വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്‍പില്‍ കൂടുതലും മാതൃകയാവുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ മാതൃകയാക്കണം എന്നാണ് ഇംഗ്ലണ്ടിലെ വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങളോട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ പറയുന്നത്. 

ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ലോകോത്തര നിലവാരമുള്ള ഇടംകൈ സ്പിന്നറെ സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നില്ലെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു. ടെസ്റ്റിലും ഏകദിനത്തിലും ടി20യും രവീന്ദ്ര ജഡേജ ഇന്ത്യക്ക് വേണ്ടി ചെയ്യുന്നത് നോക്കു, തന്റെ ബ്ലോഗില്‍ കെവിന്‍ പീറ്റേഴ്‌സന്‍ കുറിച്ചു.    

ഈ പൊസിഷനില്‍ കളിക്കാരനെ കണ്ടെത്താനാണ് ഇംഗ്ലണ്ട്  മുന്‍ഗണന നല്‍കേണ്ടത്. അങ്ങനെയൊരാളില്‍ കരുതല്‍ വെക്കേണ്ടതുണ്ട്. അങ്ങനെയൊരാളുടെ സാന്നിധ്യം മൂന്ന് ഫോര്‍മാറ്റിലും വിലമതിക്കാനാവാത്തതാണ്. നിങ്ങളൊരു കുട്ടിയോ, വളര്‍ന്ന് വരുന്ന കളിക്കാരനോ, കൗണ്ടി താരമോ ആണെങ്കില്‍ ജഡേജയെ കോപ്പി ചെയ്യുക. 

ജഡേജ ചെയ്യുന്നത് അനുകരിക്കുക. കാരണം അയാള്‍ എല്ലാ അര്‍ഥത്തിലും ഒരു സൂപ്പര്‍ സ്റ്റാറാണ്. അതിലൂടെ ഇംഗ്ലണ്ടിന് വേണ്ടി ഏറെ നാള്‍ കളിക്കാന്‍ കഴിയുന്ന ടെസ്റ്റ് താരമാവാന്‍ നിങ്ങള്‍ക്കാവും. ഇംഗ്ലണ്ടിന്റെ രണ്ട് സ്പിന്നര്‍മാരായ ജാക്ക് ലീച്ചും ഡോം ബെസ്സും ടെസ്റ്റ് സ്പിന്നര്‍ എന്ന വിളി അര്‍ഹിക്കുന്നില്ലെന്ന് പീറ്റേഴ്‌സന്‍ തന്റെ ബ്ലോഗില്‍ എഴുതുന്നു. 

ലീച്ചും ബെസ്സും ടെസ്റ്റ് മാച്ച് സ്പിന്നര്‍മാരല്ല. ടെസ്റ്റ് മാച്ചുകള്‍ വിജയിപ്പിക്കാനുള്ള ശേഷി ലീച്ചിനില്ല. രണ്ട് വര്‍ഷം മുന്‍പ് ഞാനത് എഴുതിയിരുന്നു. നിര്‍ഭാഗ്യത്താല്‍ ഞാന്‍ അന്ന് പറഞ്ഞത് ശരിയായിരുന്നു. കാരണം ഈ ലെവലില്‍ കളിക്കാന്‍ മാത്രം മികവ് ലീച്ചിനില്ല. പനേസര്‍, സ്വാന്‍ എന്നിവരെ പോലെ ഇംഗ്ലണ്ടിനെ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ ലീച്ചിന് കഴിയില്ല, പീറ്റേഴ്‌സന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്