കായികം

ആറ് വിദേശ താരങ്ങളെ ഒരുമിച്ച് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറ് വിദേശ കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. ​ഗാരി ഹൂപ്പർ, വിൻസെന്റ് ​ഗോമസ്, ഫാക്കുണ്ടോ പെരേര, ജോർദാൻ മറെ, കോസ്റ്റ് നമോന്യുസു, ബകാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒരുമിച്ച് ഒഴിവാക്കിയത്. 

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ടോപ് സ്കോററായത് മറെയായിരുന്നു. 19 കളിയിൽ നിന്ന് ഏഴ് ​ഗോളുകളാണ് മറെ നേടിയത്. ​ഗാരി ഹൂപ്പർ അഞ്ച് ​ഗോളും മധ്യനിരയിൽ കളിച്ച വിസെന്റെ ​ഗോമസ് രണ്ട് ​ഗോളും നേടി. 

പരിക്കിനെ തുടർന്ന് മാറി നിൽക്കേണ്ടി വന്നതിന് മുൻപ് ഫക്കുണ്ടോ പെരേര ബ്ലാസ്റ്റേഴ്സിനായി 10 മത്സരം കളിച്ചിരുന്നു. മൂന്ന് അസിസ്റ്റുകൾ ഇവിടെ ഫക്കുണ്ടോയുടെ പേരിലുണ്ട്. കോസ്റ്റ നമോന്യുസു 16 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കാനെത്തി. ബക്കാരി കോനെ 14 മത്സരങ്ങളിലും. 

ഇതോടെ അടുത്ത സീസണിൽ പുതിയ നിരയുമായിട്ടാവും ബ്ലാസ്റ്റേഴ്സ് എത്തുക. പ്രതിഫലം നൽകിയില്ലെന്ന പൊപ്ലാനിക്കിന്റെ പരാതിയെ തുടർന്ന് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിലക്ക് നേരിടുന്നുണ്ട്. അതിന് ഇടയിലാണ് ആരാധകരെ ഞെട്ടിച്ച് വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി