കായികം

ന്യൂസിലാൻഡിൽ 'ടൈഡ്' വിൽപ്പനയില്ലേ? ജേഴ്സിയുടെ വെള്ള നിറത്തെ ട്രോളി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മഴയിൽ മുങ്ങിയതിന്റെ നിരാശയിലായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറച്ച് ആരാധകർ. കോ​ഹ് ലിയും വില്യംസണും ഫൈനലിന് മുൻപ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിക്ക് സമീപം നിൽക്കുന്ന ഫോട്ടോയായിരുന്നു ആരാധകരുടെ വിഷയം. 

ഇന്ത്യൻ നായകന്റേയും ന്യൂസിലാൻഡ് നായകന്റേയും ജേഴ്സിയിലെ വെള്ള നിറത്തിലെ വ്യത്യാസമാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വസ്ത്രങ്ങൾ കഴുകുന്ന ഡിറ്റർജന്റിന്റെ പരസ്യവുമായാണ് ഈ ചിത്രത്തെ ആരാധകർ താരതമ്യപ്പെടുത്തുന്നത്. ന്യൂസിലാൻഡിൽ ടൈഡ് വിൽക്കുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. 

ഏത് ഡിറ്റർജന്റാണ് കോഹ് ലി ഉപയോ​ഗിക്കുന്നത്? ന്യൂസിലാൻഡുകാർക്ക് ടൈഡ്, സർഫെക്സൽ, ഏരീയൽ എന്നിവ എത്തിക്കണം എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നു. കളിയിലേക്ക് വരുമ്പോൾ ഫൈനലിന്റെ രണ്ടാം ദിനം രാവിലെ തെളിഞ്ഞ കാലാവസ്ഥയാണ് സതാംപ്ടണിൽ എന്നാണ് റിപ്പോർട്ട്. ഇത് ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!