കായികം

97 മീറ്റർ 15 സെക്കന്റിൽ, ടോപ് സ്പീഡ് മണിക്കൂറിൽ 32 കിമീ; ക്രിസ്റ്റ്യാനോയുടെ ​ഗോൾ വന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


ർമനിക്ക് മുൻപിൽ പോർച്ചു​ഗൽ തോൽവിയിലേക്ക് വീണ്ടെങ്കിലും ഇവിടെ ക്രിസ്റ്റ്യാനോയുടെ ​ഗോൾ വന്ന വഴിയിൽ അത്ഭുതപ്പെട്ട് ഫുട്ബോൾ ലോകം. 15ാം മിനിറ്റിൽ ജർമനിയുടെ കോർണറിൽ പോർച്ചു​ഗൽ പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്തായിരുന്നു ജർമൻ ​ഗോൾ മുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. 

പോർച്ചു​ഗൽ ​പോസ്റ്റിൽ നിന്ന് ​ഗോൾ വല കുലുക്കാനായി ക്രിസ്റ്റ്യാനോ പാഞ്ഞെത്തിയത് 15 സെക്കന്റിൽ. 97 മീറ്റർ ഓട്ടത്തിൽ 36കാരനായ ക്രിസ്റ്റ്യാനോ ഇവിടെ പാഞ്ഞത് മണിക്കൂറിൽ 32 കിമീ വേ​ഗത്തിൽ. ഇതുകൊണ്ടും തീർന്നില്ല. ജർമൻ താരങ്ങളെ കബളിപ്പിച്ച് നോ ലുക്ക് ബാക്ക് ഹീലും ആരാധകരെ ത്രില്ലടിപ്പിച്ച് ക്രിസ്റ്റ്യാനോയുടെ കാലുകളിൽ നിന്ന് വന്നു. 

കളിയിൽ 4-2നാണ് ക്രിസ്റ്റ്യാനോയും കൂട്ടരും തോൽവി വഴങ്ങിയത്. ഇതിൽ രണ്ടെണ്ണം പോർച്ചു​ഗലിന്റെ ഓൺ ​ഗോളുകളായിരുന്നു. റൂബൻ ഡയസ്, റാഫേൽ ​ഗുറെയ്റോ എന്നിവരുടെ സെൽഫ് ​ഗോളുകളാണ് പോർച്ചു​ഗലിന് വലിയ തിരിച്ചടി നൽകിയത്. കളിയുടെ 15ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ​ഗോൾവല കുലുക്കിയിരുന്നു. ജർമനിയുടെ കോർണറിൽ നിന്നും കൗണ്ടർ അറ്റാക്കിലേക്ക് നീണ്ട പോർച്ചു​ഗൽ മുന്നേറ്റമാണ് ആദ്യ ​ഗോളിന് വഴിവെച്ചത്. ഡിയാ​ഗോ ജോട്ടയുടെ പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ​ഗോൾ. 

എന്നാൽ ജർമൻ ആക്രമണത്തിന് മുൻപിൽ ആടിയുലഞ്ഞ പോർച്ചു​ഗലിൽ നിന്ന് നാല് മിനിറ്റിന് ഇടയിൽ രണ്ട് സെൽ‌ഫ് ​ഗോളുകൾ എത്തിയതോടെ ക്രിസ്റ്റ്യാനോയും കൂട്ടരും സമ്മർദത്തിലായി. കിമ്മിച്ച് നീട്ടിയ ക്രോസിൽ ക്ലിയറൻസിനായി കാൽവെച്ച റൂബൻ ഡയസിന് പിഴയ്ക്കുകയായിരുന്നു. കിമ്മിച്ചിന്റെ ക്രോസിൽ ​ഗുറെയ്റോ കാൽ വെച്ചതോടെയാണ് രണ്ടാമത്തെ സെൽഫ് ​ഗോൾ വീണത്. 

രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ ജർമനിയുടെ മൂന്നാം ​ഗോൾ എത്തി. മുള്ളറിന്റെ പാസിൽ നിന്ന് ക്രോസ് ഹാവെർട്സ് ആണ് ഇവിടെ ​ഗോൾവല ചലിപ്പിച്ചത്. 60ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിന്റെ ​ഗോൾ വലയിലെത്തിച്ച് ​ഗോസെൻസ് ജർമനിയുടെ ലീഡ് നാലിലേക്ക് ഉയർത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ