കായികം

'തോൽവിയിൽ ഉത്തരവാദി കോഹ് ലിയല്ല;  നായക സ്ഥാനത്ത് നിന്നും മാറ്റിയാൽ അത് ക്രിക്കറ്റിനോട് ചെയ്യുന്ന ദ്രോഹം'

സമകാലിക മലയാളം ഡെസ്ക്


ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ നായക സ്ഥാനത്ത് നിന്നും വിരാട് കോഹ് ലിയെ നീക്കണമെന്ന മുറവിളികളും ഉയർന്നിരുന്നു. എന്നാൽ കോഹ് ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റിയാൽ അത് ക്രിക്കറ്റിനോട് ചെയ്യുന്ന ദ്രോഹമാണെന്ന് ഇം​ഗ്ലണ്ട് മുൻ താരം ​ഗ്രെയിം സ്വാൻ പറഞ്ഞു. 

എല്ലാ അർഥത്തിലും ചാമ്പ്യനും സൂപ്പർ സ്റ്റാറുമാണ് കോഹ് ലി. ഓരോ വിക്കറ്റ് വീഴുമ്പോഴും കോഹ് ലിയുടെ അഭിനിവേശം നിങ്ങൾക്ക് കാണാനാവും. മിസ് ഫീൽഡ് വരുമ്പോൾ നിങ്ങൾ കോഹ് ലിയുടെ മുഖം നോക്കൂ. 100 ശതമാനം തന്റെ ജോലിയോട് സ്വയം അർപ്പിച്ചാണ് കോഹ് ലി കളിക്കുന്നത്. കോഹ് ലിയെ ഇപ്പോൾ നായക സ്ഥാനത്ത് നിന്ന് മാറ്റിയാൽ അത് ക്രിക്കറ്റിനോട് ചെയ്യുന്ന ദ്രോഹമാവും, ​ഗ്രെയിം സ്വാൻ പറഞ്ഞു. 

ഫൈനലിൽ ഇന്ത്യ തോറ്റത് എങ്ങനെ എന്നറിയാൻ വേറെ എവിടേക്കും നോക്കേണ്ടതില്ല. വേണ്ട പരിശീലനം ഇന്ത്യക്ക് ലഭിച്ചില്ല. ഫൈനലിന് ഇറങ്ങാനുള്ള പാകത്തിലേക്ക് ഇന്ത്യൻ ടീം എത്തിയിരുന്നില്ല. ഫൈനലിന് മുൻപ് ഇം​ഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് ന്യൂസിലാൻഡ് ഇവിടെ കളിച്ചു. ഇതിലൂടെ അവരുടെ ഫേവറിറ്റ് കോമ്പിനേഷൻ കണ്ടെത്താൻ കഴിഞ്ഞു. 

ഇന്ത്യക്ക് സതാംപ്ടണിൽ നെറ്റ്സിൽ പരിശീലനം മാത്രമാണുണ്ടായത്. ​ഗെയിം ടൈം ലഭിക്കുന്നതിന് പകരമാവില്ല ഈ നെറ്റ്സിലെ പരിശീലനം. ഇതോടെ എല്ലാ ഘടകങ്ങളും ന്യൂസിലാൻഡിന് അനുകൂലമായി വന്നു. ഡ്യൂക്ക് ബോളിൽ പന്ത് സ്വിങ് ചെയ്യിച്ച് അപകടം വരുത്താൻ പാകത്തിൽ ബൗളറും ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളിൽ വേണ്ട മത്സര പരിചയവും ഫേവറിറ്റ് കോമ്പിനേഷനുകളുമെല്ലാം ന്യൂസിലാൻഡിനെ തുണച്ചെന്നും ​ഗ്രെയിം സ്വാൻ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു