കായികം

'അഭിമാനിക്കുന്നു'- രവി ശാസ്ത്രിക്കു പിന്നാലെ കോവിഡ് വാക്സിൻ സ്വീകരിച്ച് മുൻ താരം മദൻ ലാലും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കു പിന്നാലെ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുൻ താരം മദൻ ലാലും. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ജീവൻ ഹോസ്പിറ്റൽ ആന്റ് നേഴ്‌സിങ് ഹോമിൽ നിന്നാണ് മദൻ ലാൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. 

'കോവിഡ് 19-ന് എതിരായ പോരാട്ടം. വാക്‌സിൻ സ്വീകരിച്ചതിൽ അഭിമാനിക്കുന്നു. ജീവൻ ഹോസ്പിറ്റൽ ആന്റ് നേഴ്‌സിങ് ഹോം ഇത് നന്നായി സംഘടിപ്പിച്ചു.', കുത്തിവെയ്പ്പ് എടുക്കുന്ന ചിത്രത്തിനൊപ്പം ട്വിറ്ററില‌ിട്ട പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

നേരത്തെ അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് രവി ശാസ്ത്രി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ തിങ്കളാഴ്ച മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍