കായികം

ജസ്പ്രീത് ബൂമ്ര വിവാഹിതനാവുന്നു? ഇടവേള ഒരുക്കങ്ങള്‍ക്ക് വേണ്ടിയെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര ഇടവേളയെടുത്തത് വിവാഹത്തിന് ഒരുങ്ങാനെന്ന് റിപ്പോര്‍ട്ട്. പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ബൂമ്രയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. 

ബൂമ്ര വിവാഹിതനാവാന്‍ പോവുകയാണെന്നും, അതിന് വേണ്ട ഒരുക്കങ്ങള്‍ക്കായാണ് ഇടവേളയെടുത്തതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ബൂമ്രയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ബൂമ്ര കളിച്ചേക്കില്ല. 

ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ട് ടെസ്റ്റില്‍ നിന്ന് നാല് വിക്കറ്റാണ് നേടാനായത്. ഇന്ത്യയുടെ സ്റ്റാര്‍ പേസറായി ഉയര്‍ന്ന ബൂമ്രയ്ക്ക് 2019ല്‍ പരിക്കേറ്റിരുന്നു. നാല് മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ഹൂമ്ര 2020 ജനുവരിയോടെയാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ 5 മാസത്തിന് ഇടയില്‍ 277.1 ഓവറാണ് ബൂമ്ര എറിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി