കായികം

കോവിഡ് ടെസ്റ്റിനിടെ ‘വേദന കൊണ്ട് ഉറക്കെ കരഞ്ഞ്‘ സച്ചിൻ! പ്രാങ്ക് വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റായ്പുർ: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള താരങ്ങൾ നിലവിൽ ലെജൻഡ്സ് ക്രിക്കറ്റ് പോരാട്ടത്തിന്റെ തിരക്കിലാണ്. റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ഭാഗമായാണ് വിരമിച്ച താരങ്ങളുടെ ക്രിക്കറ്റ് പോരാട്ടം. ഛത്തീസ്ഗഢിലെ റായ്‌പുരിലാണ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന നിർത്തിവച്ച പരമ്പര കഴി‍ഞ്ഞ ആഴ്ച വീണ്ടും പുനരാരംഭിക്കുകയായിരുന്നു. 

മാർച്ച് അഞ്ചിന് ഇന്ത്യ ലെജൻഡ്സും ബംഗ്ലദേശ് ലെജൻഡ്സും തമ്മിലുള്ള മത്സരത്തോടെയായിരുന്നു തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി താരങ്ങൾക്ക് കോവിഡ് പരിശോധന ഉൾപ്പെടെ നടത്തുന്നുണ്ട്. ബം​ഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യ ഇന്ന് ഇം​ഗ്ലണ്ട് ലെജൻ‍ഡ്സുമായി ഏറ്റുമുട്ടും. 

അതിനിടെ സച്ചിൻ സാമൂഹിക മാധ്യമത്തിലിട്ട ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് ടെസ്റ്റ് നടത്തുന്നതിനിടെ തമാശയായി ഒരു പ്രാങ്ക് ചെയ്യുന്ന വീഡിയോയാണ് സച്ചിൻ പങ്കിട്ടിരിക്കുന്നത്. ഇഗ്ലണ്ട് ലെജൻഡ്സിന് എതിരായ മത്സരത്തിന് മുന്നോടിയായണ് ഇന്ത്യ ലെജൻഡ്സ് ക്യാപ്റ്റനായ സച്ചിൻ  കോവിഡ് പരിശോധന നടത്തിയത്. സ്രവം ശേഖരിക്കുന്ന മെഡിക്കൽ സ്റ്റാഫിനെയാണ് മാസ്റ്റർ ബ്ലാസ്റ്റർ ‘പ്രാങ്ക്’ ചെയ്യുന്നത്.  

സ്രവം ശേഖരിച്ച ശേഷം കടുത്ത വേദന അനുഭവപ്പെട്ട രീതിയിൽ താരം നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. മെഡിക്കൽ സ്റ്റാഫ് ആശങ്കയോടെ തിരിച്ചുവരുമ്പോൾ സച്ചിൻ ചിരിക്കുകയും ചെയ്യുന്നു. ‘ഞാൻ 200 ടെസ്റ്റുകളും 277 കോവിഡ് ടെസ്റ്റുകളും കളിച്ചു! മാനസികാവസ്ഥ ലഘൂകരിക്കാനുള്ള ഒരു ചെറിയ തമാശ‌. ഞങ്ങളെ സഹായിക്കുന്ന മെഡിക്കൽ സ്റ്റാഫുകൾക്ക് നന്ദി’ – എന്ന കുറിപ്പോടെയാണ് സച്ചിൻ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം