കായികം

6,6,6,6; വീണ്ടും പടുകൂറ്റന്‍ സിക്‌സുകളുമായി യുവരാജ് സിങ്‌

സമകാലിക മലയാളം ഡെസ്ക്

രിക്കല്‍ കൂടി പഴയ യുവരാജ് സിങ് ക്രിക്കറ്റ് പ്രേമികളുടെ മുന്‍പിലേക്ക് എത്തി. സൗത്ത് ആഫ്രിക്കന്‍ മീഡിയം പേസര്‍ ബ്രുയ്‌നെ നിലംതൊടീക്കാതെ തുടരെ പറത്തിയത് നാല് വട്ടം. 

റോഡ് സേഫ്റ്റി പരമ്പരയില്‍ 37 പന്തില്‍ നിന്ന് 60 റണ്‍സ് നേടി സച്ചിന്‍ പുറത്തായതിന് പിന്നാലെയാണ് യുവി ഉത്തരവാദിത്വം ഏറ്റെടുത്തത്. ബദ്രിനാഥ് റിട്ടയേര്‍ഡ് ഹര്‍ട്ടും, യൂസഫ് പഠാന്‍ ഔട്ട് ആവുകയും ചെയ്തതോടെ ഇന്ത്യന്‍ ലെജന്‍ഡ്‌സിനെ യുവി ഒറ്റയ്ക്ക് തോളിലേറ്റി. 

അവസാന ഓവറിലെ യുവയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് കണ്ടെത്തിയത് 204 റണ്‍സ്. സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 148 റണ്‍സ് മാത്രം. 

ഇഷ്ടാനുസരണം സിക്‌സ് പറത്താന്‍ തനിക്ക് സാധിച്ചിരുന്ന നാളുകളെ ഇന്നത്തെ ഇന്നിങ്‌സ് ഓര്‍മിപ്പിച്ചതായി യുവി പറഞ്ഞു. എന്റെ വലയത്തിലേക്ക് എത്തുകയാണ് എങ്കില്‍ അഞ്ചാമത്തെ സിക്‌സും പറത്താമെന്ന് ചിന്തിച്ചിരുന്നു. പഞ്ചാബ് ടീമിനൊപ്പം അവസാന ഓവറുകളിലെ ബിഗ് ഹിറ്റുകളില്‍ കൂടുതല്‍ പരിശീലനം നേടി. പ്രായമാവുമ്പോള്‍ ബാറ്റ് സ്പീഡ് കുറഞ്ഞേക്കാം. എന്നാല്‍ നമ്മള്‍ മുന്‍പോട്ട് തന്നെ പോവുക എന്നതാണ് വേണ്ടത് എന്നും യുവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി