കായികം

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസാനിക്കില്ല; ടി20 ലോകകപ്പിന് ഒരുങ്ങാന്‍ ഇന്ത്യ രണ്ട് പരമ്പരകള്‍ കൂടി കളിച്ചേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് മുന്‍പ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുള്ള അവസാന പരമ്പരയായി ഇന്ത്യക്ക് മുന്‍പില്‍ നിന്നത് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയാണ്. എന്നാല്‍ ടി20 ലോകകപ്പിന് മുന്‍പായി ന്യൂസിലാന്‍ഡിനും, സൗത്ത് ആഫ്രിക്കയ്ക്കും എതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിച്ചേക്കും. 

ഇക്കാര്യത്തില്‍ സൗത്ത് ആഫ്രിക്കന്‍, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ ചര്‍ച്ച തുടരുകയാണ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ഫോര്‍മാറ്റിനോട് ടീം പൂര്‍ണമായും ഇണങ്ങി നില്‍ക്കണം എന്ന് വിലയിരുത്തിയാണ് ട്വന്റി20 പരമ്പര സംഘടിപ്പിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത്. 

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ്. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവും. പിന്നാലെ അവിടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും കളിക്കും. സെപ്തംബര്‍ പകുതിയോടെയാണ് ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരെ ടി20 പരമ്പര കളിക്കാനുള്ള സമയം എങ്ങനെയാവും എന്നത് വ്യക്തമല്ല. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യ നിലവില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ആക്രമിച്ച് കളിക്കുക എന്ന നയം കൂടി ഇവിടെ ഇന്ത്യന്‍ ടീം സ്വീകരിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടി20യിലും ഈ പ്ലാന്‍ അനുസരിച്ച് കളിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!