കായികം

ഇരട്ട ഗോള്‍, ടീമിന് ഉജ്ജ്വല വിജയം; ഒപ്പം കിടിലന്‍ റെക്കോര്‍ഡും; കളം നിറഞ്ഞ് വീണ്ടും മെസി

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ഉജ്ജ്വല വിജയം പിടിച്ചെടുത്ത് ബാഴ്‌സലോണ. സ്പാനിഷ് ലാ ലിഗ പോരാട്ടത്തിലാണ് ബാഴ്‌സയുടെ മിന്നും ജയം. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി തിളങ്ങി. 

മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് നേട്ടവും മെസി സ്വന്തമാക്കി. ബാഴ്‌സലോണയ്ക്കായി ഏറ്റവും  കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് അര്‍ജന്റൈന്‍ നായകന്‍ സ്വന്തം പേരിലാക്കിയത്. ക്ലബിന്റെ ഇതിഹാസ മധ്യനിര താരമായിരുന്ന ഷാവി ഹെര്‍ണാണ്ടസിന്റെ നേട്ടമാണ് മെസി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 

റയല്‍ സോസിഡാഡിനെതിരായ പോരാട്ടം മെസിയുടെ കറ്റാലന്‍ ക്ലബിനായുള്ള 768ാം മത്സരമായിരുന്നു. ഷാവി 767 മത്സരങ്ങള്‍ കളിച്ചാണ് ക്ലബിനോട് വിട പറഞ്ഞത്. 

2011ലാണ് ഷാവി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. അന്ന് മിഗ്വേലിയുടെ 549 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് ഷാവി 550 മത്സരങ്ങള്‍ കളിച്ച് സ്വന്തം പേരിലേക്ക് മാറ്റിയത്. പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഷാവിയുടെ സഹ താരമായി ക്ലബില്‍ കളിച്ച മെസി ആ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുന്നത്. 

ആറ് വ്യത്യസ്ത ടൂര്‍ണമെന്റുകളിലായാണ് മെസി ബാഴ്‌സ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. ഏറ്റവും കൂടുതല്‍ കളിച്ചത് സ്പാനിഷ് ലാ ലിഗ. 511 ലാ  ലിഗ മത്സരങ്ങളിലാണ് താരം കറ്റാലന്‍ കരുത്തര്‍ക്കായി കൡച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ 149  മത്സരങ്ങളും കോപ ഡെല്‍ റെയില്‍ 79 മത്സരങ്ങളും സ്പാനിഷ് സൂപ്പര്‍ കപ്പില്‍ 20 മത്സരങ്ങളും ക്ലബ് ലോകകപ്പില്‍ അഞ്ച് മത്സരങ്ങളിലും യൂറോപ്യന്‍ സൂപ്പര്‍ കപ്പില്‍ നാല് മത്സരങ്ങളും മെസി ബാഴ്‌സലോണയ്ക്കായി കളത്തിലിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി