കായികം

ടി20 റാങ്കിങ്ങില്‍ ഷഫലി വര്‍മയുടെ കുതിപ്പ്; ഒന്നാം റാങ്ക് തിരികെ പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിസി വനിതാ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യയുടെ ഷഫലി വര്‍മ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികവോടെയാണ് റാങ്കിങ്ങിലെ ഷഫലിയുടെ മുന്നേറ്റം. 

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ മികവോടെയാണ് ഷഫലി ടി20യില്‍ ഒന്നാം റാങ്കിലേക്ക് എത്തിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ 23, 47 റണ്‍സ് സ്‌കോര്‍ ചെയ്താണ് ഷഫലി മടങ്ങി വരുന്നത്. ഓസ്‌ട്രേലിയയുടെ ബെര്‍ത് മൂണേയെ പിന്നിലേക്ക് മാറ്റി നിര്‍ത്തിയാണ് ഷഫലി ഒന്നാം സ്ഥാനം പിടിച്ചത്. 

എന്നാല്‍ പരമ്പരയില്‍ 2-0ന് പിന്നിലാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയുടെ ഓപ്പണര്‍ ലിസെല്ലെ ലീയാണ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയ മറ്റൊരു താരം. 11ാം റാങ്കിലേക്കാണ് ലീ എത്തിയത്. ഇന്ത്യയുടെ ദീപ്തി ശര്‍മ നാല് സ്ഥാനങ്ങള്‍ മുന്‍പിലേക്ക് കയറി 40ാം റാങ്കിലെത്തി. 

59 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയാണ് റിച്ചാ ഘോഷ് 85ാം റാങ്കിലെത്തിയത്. യുവ ഓള്‍റൗണ്ടര്‍ ഹര്‍ലീന്‍ ഡിയോള്‍ 262 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി ബാറ്റ്‌സ്മാന്മാരില്‍ 99ാം റാങ്കിലെത്തി, ബൗളര്‍മാരില്‍ 146ാം റാങ്കിലും. ഇടംകയ്യന്‍ സ്പിന്നര്‍ രാജേശ്വര്‍ ഗയ്കവാദ് 34ാം റാങ്കില്‍ നിന്ന് 25ലേക്ക് എത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മിതാലി രാജ് ഒരു സ്ഥാനം മുന്‍പോട്ട് കയറി എട്ടാം റാങ്കിലെത്തി. പ്രിയ പുനിയ അഞ്ച് സ്ഥാനം മുന്‍പോട്ട് കയറി 53ാം റാങ്കിലുമെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ