കായികം

16 മാസത്തിന് ശേഷം ഇന്ത്യന്‍ ടീം ഇന്ന്‌ ഗ്രൗണ്ടില്‍; യുവത്വം നിറയുന്ന ടീമിന്റെ ശരാശരി വയസ് 24

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 16 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് കളിക്കളത്തിലിറങ്ങുന്നു. ഒമാന് എതിരായ സൗഹൃദമത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രാത്രി 7.15നാണ് മത്സരം. 

സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഛേത്രിക്ക് വിശ്രമം നല്‍കിയത്. യുവതാരങ്ങള്‍ നിറഞ്ഞ ടീം എന്ന പ്രത്യേകതയും ഒമാനെതിരെ ഇറങ്ങുന്ന ഇന്ത്യക്കുണ്ട്. ഈ ടീമിന്റെ ശരാശരി പ്രായം 24 വയസാണ്. 

ആഷിഖ് കരുണിയന്‍, മഷ്ഹൂര്‍ ഷെരീഫ് എന്നീ മലയാളി താരങ്ങള്‍ ടീമിലുണ്ട്. ഐഎസ്എല്ലില്‍ മികവ് പുറത്തെടുത്ത ആകാശ് മിശ്ര, ലിസ്റ്റന്‍ കൊളാസോ, ബിപിന്‍ സിങ്, അപുയ എന്നിവരും ടീമില്‍ ഇടംനേടിയിരുന്നു. 

പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍, മധ്യനിര താരം അനിരുദ്ധ് ഥാപ്പ, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് എന്നിവരാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം നിന്നത് ഒമാനൊപ്പമാണ്. ഫിഫ റാങ്കിങ്ങില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ഒമാന്‍ 81ാം സ്ഥാനത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി