കായികം

കൂട്ടത്തോടെ ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 കാണാനെത്തി; 28 ഐഐഎംഎ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരം കണ്ട് മടങ്ങിയഐഐഎംഎയിലെ 28 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്. അഹമ്മദാബാദ് വേദിയായ ആദ്യ ടി20 മത്സരത്തില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ പിന്നെ വന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയാണ് ചെയ്തത്. 

മാര്‍ച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 നടന്നത്. മാര്‍ച്ച് 16ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്‌സ് അഹമ്മദാബാദിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവായി. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടി20 കണ്ടവരായിരുന്നു ഇവര്‍. പിന്നാലെ മത്സരം കണ്ട മറ്റ് വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലും പോസിറ്റീവ് ഫലം വന്നു. 

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് അഞ്ച് ടി20കളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയത്. പുനെ വേദിയാവുന്ന ഏകദിന പരമ്പരകളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. എന്നാല്‍ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലേക്കും കാണികളെ പ്രവേശിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം