കായികം

ജോഫ്ര ആര്‍ച്ചര്‍ക്ക് ശസ്ത്രക്രിയ; കയ്യില്‍ തുളഞ്ഞിരുന്ന ഗ്ലാസ് കഷണം നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനായി. വലത് കൈ ഞരമ്പിനുള്ളില്‍ ഇരുന്നിരുന്ന ഗ്ലാസ് കഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 

ജനുവരിയിലാണ് ആര്‍ച്ചറുടെ കൈക്ക് പരിക്കേറ്റത്. വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ടാങ്ക് പൊട്ടിയാണ് പരിക്കേറ്റത്. പരിക്കില്‍ നിന്നാണ് ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ ആര്‍ച്ചര്‍ കളിച്ചത്. 

ഇന്ത്യക്കെതിരെ നാല് ടെസ്റ്റുകള്‍ ആര്‍ച്ചര്‍ കളിച്ചു.5 ടി20കളിലും ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഏകദിന പരമ്പരയില്‍ നിന്ന് പരിക്ക് വഷളായതിനെ തുടര്‍ന്ന് ആര്‍ച്ചറെ മാറ്റി നിര്‍ത്തി. ആര്‍ച്ചറുടെ പരിക്ക് രാജസ്ഥാന്‍ റോയല്‍സിന് വലിയ ആശങ്ക നല്‍കുന്നു. 

ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഐപിഎല്ലിന്റെ തുടക്കം ആര്‍ച്ചര്‍ക്ക് നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയാല്‍ ഇംഗ്ലണ്ട് പേസര്‍ക്ക് ഐപിഎല്‍ നഷ്ടമാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്