കായികം

വിജയ ലക്ഷ്യം അറിയാതെ ബംഗ്ലാദേശ് ടീമിന്റെ ബാറ്റിങ്; വിചിത്ര സംഭവം ന്യുസിലാന്‍ഡിനെതിരെ 

സമകാലിക മലയാളം ഡെസ്ക്

നേപ്പിയര്‍: ന്യൂസിലാന്‍ഡിന് എതിരായ ടി20യില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം പുനര്‍നിര്‍ണയിച്ചതിനെ തുടര്‍ന്നുണ്ടായത് വിചിത്ര സംഭവങ്ങള്‍. എത്ര റണ്‍സ് ആണ് ചെയ്‌സ് ചെയ്യേണ്ടത് എന്നറിയാതെയാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ ബാറ്റ് ചെയ്തത്‌. 

ആദ്യം 16 ഓവറില്‍ അവര്‍ക്ക് വിജയ ലക്ഷ്യമായി നിശ്ചയിച്ചത് 148 റണ്‍സ്. എന്നാല്‍ 1.3 ഓവര്‍ കഴിഞ്ഞപ്പോള്‍ വിജയ ലക്ശ്യം 16 ഓവറില്‍ 170 എന്നാക്കി. ഇതുകൊണ്ടും തീര്‍ന്നില്ല. 16 ഓവറില്‍ 171 എന്ന് വീണ്ടും വിജയ ലക്ഷ്യം തിരുത്തി. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി. 

വിജയ ലക്ഷ്യം എത്രയെന്ന് അറിയാതെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് ഇതിന് മുന്‍പ് ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പരിശീലകന്‍  റസല്‍ ഡൊമിങ്കോ പറഞ്ഞു. ആശയക്കുഴപ്പമുണ്ടായതില്‍ മാച്ച് ഒഫിഷ്യലുകള്‍ ഖേദം പ്രകടിപ്പിട്ടിച്ചുണ്ട്. കളിയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും