കായികം

ഐപിഎല്‍ 2021ലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യം ഏതാവും? ഇന്ത്യന്‍ മുന്‍ താരത്തിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ 2021ലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് കൂട്ടുകെട്ട് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് സഖ്യത്തിന് നേര്‍ക്കാണ് ആകാശ് ചോപ്ര വിരല്‍ചൂണ്ടുന്നത്. 

ഞാന്‍ ഇവിടെ മുംബൈ ഇന്ത്യന്‍സിനൊപ്പം പോവും. അവര്‍ക്ക് ഡികോക്കിനൊപ്പം രോഹിത് ശര്‍മയുണ്ട്. ഡികോക്കിന് പകരം ഇഷന്‍ കിഷന്‍ എത്തിയാല്‍ അത് മറ്റൊരു വെട്ടിക്കെട്ട് ഓപ്പണിങ് സഖ്യമാവും, ആകാശ് ചോപ്ര പറഞ്ഞു. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റേയും, പഞ്ചാബ് കിങ്‌സിന്റേയും ഓപ്പണിങ് സഖ്യത്തെയാണ് ആകാശ് ചോപ്ര മുംബൈക്ക് പിന്നില്‍ വെക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം ക്രിസ് ഗെയ്ല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താല്‍ അത് എതിര്‍ ടീമിന് അപകടകരമാവും. ധവാനും പൃഥ്വി ഷായുമുണ്ട്. എന്നാല്‍ ധവാന്‍ കൂടുതല്‍ കരുതലോടെയാവും കളിക്കുക എന്നും ആകാശ് ചോപ്ര പറഞ്ഞു. 

2020 ഐപിഎല്‍ സീസണില്‍ ഇഷന്‍ കിഷനും ഡികോക്കും മുംബൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 14 കളിയില്‍ നിന്ന് 516 റണ്‍സ് ആണ് ഇഷന്‍ നേടിയത്. 16 കളിയില്‍ നിന്ന് ഡികോക്ക് നേടിയത് 516 റണ്‍സും. 140ന് മുകളലാണ് ഇരുവരുടേയും സ്‌ട്രൈക്ക്‌റേറ്റ്. 

ഈ സീസണിലും രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനമാണ് ആറാം ഐപിഎല്‍ കിരീടം ലക്ഷ്യം വെക്കുമ്പോള്‍ മുംബൈ പ്രതീക്ഷിക്കുന്നത്. രോഹിത്തിന് വലിയ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞ ഐപിഎല്‍ സീസണിന് കഴിഞ്ഞില്ല. 12 കളിയില്‍ നിന്ന് താരം പുറത്തെടുത്തത് 332 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്