കായികം

'വാർണറുടെ കാര്യം പരുങ്ങലിൽ; ഓറഞ്ച് ആർമിയിൽ ഇനി ഇടം ഉണ്ടാകുമെന്ന് തോന്നുന്നില്ല'- നിരീക്ഷണവുമായി മുൻ താരം

സമകാലിക മലയാളം ഡെസ്ക്

ഹൈദ​രാബാദ്: ദിവസങ്ങൾക്ക് മുൻപാണ് സൺറൈസേഴ്സ് ഹൈദ​രാബാദ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ പുറത്താക്കിയത്. പിന്നാലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ ടീമിന്റെ അന്തിമ ഇലവനിൽ പോലും താരത്തിന് ഇടമില്ലാതെ പോകുകയും ചെയ്തു. 

ഇപ്പോഴിതാ വാർണറുടെ ഹൈദരാബാദിലെ ഭാവി തുലാസിലാണെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് മുൻ താരം കൂടിയായ ‍ഡെയ്ൽ സ്റ്റെയ്ൻ. ഐപിഎൽ പതിനാലാം സീസൺ സൺറൈസേഴ്‌സ് ഹൈദരാബാദ് കുപ്പായത്തിൽ ഡേവിഡ് വാർണറുടെ അവസാന സീസണായേക്കുമെന്ന് മുൻ സ്റ്റെയ്ൻ നിരീക്ഷിക്കുന്നു. 

'മാനേജ്‌മെൻറിൻറെ തീരുമാനങ്ങൾ വാർണർ ചോദ്യം ചെയ്തിരുന്നോ എന്നറിയില്ല. അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്നത് പൊതുസമൂഹം അറിയില്ല. വാർണർ പ്ലേയിങ് ഇലവനിലില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. അടുത്ത സീസണിൽ ക്യാപ്റ്റൻസി മാറ്റാൻ അവർ ആഗ്രഹിക്കുന്നു എന്ന് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ ഇപ്പോഴും ബാറ്റിങ് പ്രതിഭാസമാണ് വാർണർ. ഓറഞ്ച് ആർമിയിൽ വാർണറെ കാണുന്ന അവസാന സീസണായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു'- സ്റ്റെയ്‌ൻ പറഞ്ഞു.

ഐപിഎല്ലിൽ സൺറൈസേഴ്‌സിന് 2016ൽ ആദ്യമായി കിരീടം സമ്മാനിച്ച നായകനാണ് ഡേവിഡ് വാർണർ. എന്നാൽ ഈ സീസണിൽ വരും മത്സരങ്ങളിലും വാർണറെ കളിപ്പിക്കാൻ സാധ്യതയില്ല എന്ന സൂചന നൽകിയിട്ടുണ്ട് മുഖ്യ പരിശീലകൻ ട്രെവർ ബെയ്‌ലിസ്. വാർണർക്ക് പകരം വില്യംസൺ നായകനായ ആദ്യ മത്സരത്തിൽ രാജസ്ഥാനോട് 55 റൺസിൻറെ തോൽവിയാണ് സൺറൈസേഴ്‌സ് വഴങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം