കായികം

'ഇത് ഹൃദയഭേദകം- പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യ ശക്തമായി തിരിച്ചെത്തും'; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനെതിരെ പൊരുതുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍. നിലവില്‍ ഐപിഎല്‍ കമന്ററിയുമായി ബന്ധപ്പെട്ട് താരം ഇന്ത്യയിലുണ്ട്. ബയോ ബബിളിലും കോവിഡ് വ്യാപനം ആശങ്ക പരത്തിയതിന് പിന്നാലെ ഈ സീസണിലെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ട്വിറ്ററിലൂടെ പീറ്റേഴ്‌സന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വാക്കുകള്‍ കുറിച്ചത്. 

'ഇന്ത്യ - ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു രാജ്യം കോവിഡ് വ്യാപനത്തില്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്! പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യ കൂടുതല്‍ ശക്തിയോടെ തിരികെ വരും. ഇന്ത്യ പ്രകടിപ്പിക്കുന്ന ദയയും ഔദാര്യവും ഈ പ്രതിസന്ധിയുടെ സമയത്ത് ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല!'- പീറ്റേഴ്‌സന്‍ കുറിച്ചു. 

ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത കളിക്കാരായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിക്കും രോഗം കണ്ടെത്തി. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്പുകളില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം