കായികം

'എനിക്കിത് ജോലിയാണ്', ഐപിഎല്‍ വീണ്ടും തുടങ്ങിയാല്‍ മടങ്ങിവരാന്‍ തയ്യാറാണെന്ന് കീവിസ് താരം  

സമകാലിക മലയാളം ഡെസ്ക്


മാറ്റിവച്ച ഐപിഎല്‍ 14-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ന്യുസിലന്‍ഡ് താരം ജെയിംസ് നീഷാം. ടൂര്‍ണമെന്റ് പുനരാരംഭിക്കുകയാണെങ്കില്‍ താന്‍ മടങ്ങിവരാന്‍ തയ്യാറാണെന്നും നീഷാം പറഞ്ഞു. 

'ഐപിഎല്‍ വീണ്ടും നടത്തിയാലും അത് ഇന്ത്യയിലാകുമോ എന്നെനിക്ക് സംശയമുണ്ട്. ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പ് പോലും ഇന്ത്യയില്‍ നിന്ന് വേദി മാറ്റാന്‍ പദ്ധതി നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം കാര്യങ്ങളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കും', നീഷാം പറഞ്ഞു. 

ഐപിഎല്‍ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാന്‍ ടൂര്‍ണമെന്റിന് സൈന്‍ ചെയ്തത്. ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് സ്വയം പിന്മാറേണ്ടിവരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായമായിരിക്കും, പക്ഷെ എനിക്കിത് ജോലിയാണ്. ഞാന്‍ ഒരു പ്രൊഫഷണല്‍ ആണ്. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്ക് പോകാന്‍ താത്പര്യമില്ലാത്ത രാജ്യങ്ങളിലേക്ക് പലതവണ പോകേണ്ടിവരും. അത് പൂര്‍ണമായും ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്', താരം പറഞ്ഞു. 

ഐപിഎല്‍ ഇത്രവേഗം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് ആരും കരുതിക്കാണില്ല. വാക്‌സിനേഷന്‍ ലഭിച്ചുതുടങ്ങിയാല്‍ താന്‍ ഇനിയും കരാര്‍ ഒപ്പിടുമെന്നും നീഷാം പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്