കായികം

ഫുട്ബോൾ ലോകം വാഴാൻ പോവുന്ന രണ്ട് കളിക്കാർ; ക്രിസ്റ്റ്യാനോ റൊണാൾഡോ വിരൽ ചൂണ്ടുന്നത് ഇവരിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ടൂറിൻ: യുവന്റ്സിലെ ക്രിസ്റ്റ്യാനോയുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉടലെടുത്ത് കഴിഞ്ഞു. എങ്ങോട്ടേക്കാവും ക്രിസ്റ്റ്യാനോ ഇനി ചേക്കേറുക എന്ന ചോദ്യമാണ് ഫുട്ബോൾ ലോകത്തിന് മുകളിൽ നിൽക്കുന്നത്. ഈ സമയം ഭാവിയിൽ ഫുട്ബോൾ ലോകത്ത് നിറയാൻ പോവുന്ന രണ്ട് കളിക്കാരെ പ്രവചിക്കുകയാണ് സൂപ്പർ താരം. 

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മുന്നേറ്റ നിര താരം ഹാലൻഡ്, പിഎസ്ജിയുടെ എംബാപ്പെ എന്നിവർക്ക് നേരെയാണ് ക്രിസ്റ്റ്യാനോ വിരൽ ചൂണ്ടുന്നത്. ഏറ്റവും മികച്ച കളിക്കാരനാവും എന്ന് പറഞ്ഞ് ഒരു താരത്തെ തെരഞ്ഞെടുക്കുക പ്രയാസമാവും. യുവ തലമുറയിലെ ഈ കളിക്കാർ ഏറെ വിസ്മയിപ്പിക്കുന്നു. ഹാലൻഡും എംബാപ്പെയുമെല്ലാം...ക്രിസ്റ്റ്യാനോ പറഞ്ഞു. 

ചില കളിക്കാർക്ക് ഒന്നോ രണ്ടോ മികച്ച സീസണുകൾ ഉണ്ടാവാം. എന്നാൽ ഏറ്റവും മികച്ച കളിക്കാർക്ക് ഓരോ സീസണിലും നല്ല പ്രകടനം പുറത്തെടുക്കാനാവും. അത് സാധിച്ചെടുക്കാൻ ഒരുപാട് കഠിനാധ്വാനവും നിശ്ചയദാർഡ്യവും വേണമെന്നും ക്രിസ്റ്റ്യാനോ ചൂണ്ടിക്കാണിച്ചു. 

അടുത്തിടെ യുവന്റ്സിനായി 100 ​ഗോൾ വേ​ഗത്തിൽ നേടുന്ന താരം എന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. മൂന്ന് സീസണുകൾ മാത്രമാണ് ഈ നേട്ടത്തിലേക്ക് എത്താൻ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടിവന്നത്. 131 മത്സരങ്ങളും. മൂന്ന് വ്യത്യസ്ത ക്ലബുകൾക്കും ദേശിയ ടീമിനും വേണ്ടി 100ന് മുകളിൽ ​ഗോൾ കണ്ടെത്തുന്ന ഏക താരമാണ് ക്രിസ്റ്റ്യാനോ. 

ക്രിസ്റ്റ്യാനോ തന്റെ പഴയ ക്ലബായ സ്പോർട്ടിങ്ങിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു. സ്പോർട്ടിങ് പോർച്ചു​ഗൽ ലീ​ഗ് കിരീടം നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ പോർച്ചു​ഗലിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ക്രിസ്റ്റ്യാനോയുടെ പ്ലാനുകളിൽ സ്പോർട്ടിങ് ഇല്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് മെൻഡിസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്