കായികം

​ഗ്യാലറികൾ നിറയും, ഇം​ഗ്ലണ്ട് ആരാധകരെ ക്ഷണിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ; ആഷസ് പോര് ഡിസംബർ 8 മുതൽ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ആഷസ് പരമ്പര ഡിസംബർ എട്ട് മുതൽ. ഈ വർഷം അവസാനം ആഷസ് നിറഞ്ഞ ​ഗ്യാലറിക്ക് മുൻപിൽ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ വിദേശത്ത് നിന്ന് കളികാണാൻ ആരാധകർ എത്തുന്നത് സംബന്ധിച്ച് ഭരണകൂടത്തിന്റെ മാർ​ഗനിർദേശങ്ങൾ പാലിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. 

ഡിസംബർ എട്ടിനാണ് ആഷസ് നിലനിർത്താനുള്ള ഓസ്ട്രേലിയയുടെ പോര് ഇം​ഗ്ലണ്ടിന് എതിരെ ബ്രിസ്ബെയ്നിൽ ആരംഭിക്കുന്നത്. അഡ്ലെയ്ഡിൽ രാത്രി പകലായിട്ടായിരിക്കും രണ്ടാമത്തെ ടെസ്റ്റ്.  പിന്നാലെ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ നടക്കും. സിഡ്നിയിലാണ് നാലാമത്തെ ടെസ്റ്റ്. അഞ്ചാം ടെസ്റ്റ് പെർത്തിലും. 

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം ഓസീസിന് ഏറെ നിർണായകമാണ് ആഷസ് പരമ്പര. ആഷസിലും കാലിടറിയാൽ ടിം പെയ്നിനെ നായക സ്ഥാനത്ത് നിന്ന് മാറ്റും. അങ്ങനെ വന്നാൽ കമിൻസ് നായകനായേക്കും എന്നാണ് സൂചന. എന്നാൽ നായക സ്ഥാനത്തേക്ക് സ്മിത്ത് മടങ്ങി എത്തുന്നു എന്ന നിലയിലെ ചർച്ചകളും സജീവമാണ്. 

നിറഞ്ഞ ​ഗ്യാലറിയിൽ ആഷസ് മത്സരങ്ങൾ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇം​ഗ്ലണ്ട് ആരാധകരെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. പന്ത് ചുരണ്ടൽ വിവാദം വീണ്ടും തലപൊക്കി നിൽക്കവെയാണ് ആഷസ് പോരിന്റെ ആവേശത്തിലേക്ക് ഓസ്ട്രേലിയ കടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി