കായികം

അവസാന പന്തിൽ ജയിക്കാൻ ആറ് റൺസ്, ക്രീസിൽ ധോനി, ഏത് ഡെലിവറിയാവും എറിയുക? കമിൻസ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: സമ്മർദ ഘട്ടങ്ങളിലും അവസാന പന്തിൽ സിക്സ് പറത്തി ടീം ജയം ആഘോഷമാക്കാൻ പ്രാപ്തിയുള്ള ഫിനിഷറായിരുന്നു ധോനി. എതിരാളികൾക്ക് ജയിക്കാൻ അവസാന പന്തിൽ ആറ് റൺസ് വേണമെന്നിരിക്കെ ധോനി സ്ട്രൈക്ക് ചെയ്യുമ്പോൾ ഏത് ഡെലിവറിയാവും അങ്ങനെയൊരു സാഹചര്യത്തിൽ എറിയാൻ തുനിയുക എന്ന ചോദ്യമാണ് ഓസീസ് പേസർ പാറ്റ് കമിൻസിനെ തേടിയെത്തിയത്. ഏറെ പ്രയാസമേറിയത് എന്നായിരുന്നു കമിൻസിന്റെ മറുപടി. 

അവസാന പന്തിൽ ധോനി സിക്സ് പറത്തുന്ന വീഡിയോകൾ നിരവധി തവണ ഞാൻ കണ്ടിട്ടുണ്ട്. യോർക്കറുകൾ ധോനി നിലംതൊടീക്കാതെ പറത്തുന്നു. അതിനാൽ ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ഞാൻ ധോനിക്കെതിരെ യോർക്കർ എറിയില്ല. ഒരു ബൗൺസറോ അതല്ലെങ്കിൽ സ്ലോ ഡെലിവറിയോ, വൈഡ് യോർക്കറോ ആവും എറിയുക. അങ്ങനെ ഒരു സാഹചര്യം വരരുതേ എന്നാണ് തന്റെ ആ​ഗ്രഹം എന്നും കമിൻസ് പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് വട്ടമാണ് കമിൻസിന് ധോനിയുടെ വിക്കറ്റ് ലഭിച്ചത്. രണ്ടും ടി20 ക്രിക്കറ്റിലായിരുന്നു. ഇന്ത്യൻ നായകന് എതിരെ പെർഫക്ട് ഡെലിവറികളുമായി വരിക ഏറെ പ്രയാസമാണെന്നും കമിൻസ് പറഞ്ഞു. കളിയിലേക്ക് വരുമ്പോൾ ഐപിഎൽ രണ്ടാം പകുതിയാണ് ഇനി ധോനിക്ക് മുൻപിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി