കായികം

'ആ തന്ത്രങ്ങളിൽ തന്നെ കളിക്കും'- ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഇഗോര്‍ സ്റ്റിമാച്ച് തുടരും

സമകാലിക മലയാളം ഡെസ്ക്

കായിക വാർത്തകൾ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഇഗോര്‍ സ്റ്റിമാച്ച് തുടരും. അദ്ദേഹത്തിന്റെ കരാര്‍ കലാവധി നീട്ടാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. പുതിയ കരാറിൽ കലാവധി സെപ്റ്റംബര്‍ വരെയാണ് നീട്ടിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. 

സ്റ്റിമാച്ചിന്റെ കരാര്‍ മെയ് 15-ന് അവസാനിച്ചിരുന്നു. ഇന്ത്യന്‍ ടീം 2022 ലോകകപ്പ് - 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് കരാര്‍ നീട്ടിയത്. 2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ സ്റ്റിമാച്ചാണ് പരിശീലിപ്പിച്ചത്. 

അതേസമയം കരാര്‍ അവസാനിച്ച ടെക്നിക്കല്‍ ഡയറക്ടര്‍ ഡോറു ഐസക്കിന്റെ കരാര്‍ പുതുക്കിയില്ല. പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കല്‍ ഡയറക്ടറായി നിയമിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി