കായികം

ന്യൂസിലാന്‍ഡ് പേസ് ആക്രമണത്തില്‍ വിറച്ച് അഫ്ഗാന്‍, തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

അബുദാബി: രണ്ടാം ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരം. നാലാമത്തെ ഓവറില്‍ അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് 12 റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാരെ ന്യൂസിലാന്‍ഡ് കൂടാരം കയറ്റി. ആറ് ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയിലേക്ക് അഫ്ഗാന്‍ വീണ് കഴിഞ്ഞു. 

മുഹമ്മദ് ഷഹ്‌സാദിനെ മടക്കി ആദം മില്‍നെയാണ് തുടങ്ങിയത്. നാല് റണ്‍സ് മാത്രം എടുത്ത് ഷഹ്‌സാദ് മടങ്ങിയതിന് പിന്നാലെ ഹസ്‌റത്തുള്ള സസായിയെ ട്രെന്റ് ബോള്‍ട്ട് വീഴ്ത്തി. രണ്ട് റണ്‍സ് മാത്രമാണ് സസായി കണ്ടെത്തിയിരുന്നത്. 

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അഫ്ഗാന് സാധിച്ചില്ലെങ്കില്‍ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് രണ്ടില്‍ നിന്ന് ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ ഉറപ്പിക്കും. മുജീബ് ഉര്‍ റഹ്മാന്‍ പരിക്ക് ഭേദമായി അഫ്ഗാന്‍ ടീമിലേക്ക് എത്തിയതാണ് അഫ്ഗാന് ആത്മവിശ്വാസം നല്‍കുന്നത്. 

ഇന്ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ അഫ്ഗാന് കഴിഞ്ഞാല്‍ ഇന്ത്യ, ന്യൂസിലാന്‍ഡ്, അഫ്ഗാന്‍ ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാവും. അങ്ങനെ വന്നാല്‍ ഇവിടെ നെറ്റ്‌റണ്‍റേറ്റില്‍ മുന്‍പിലുള്ള ടീം പ്ലേയിങ് ഇലവനിലേക്ക് കടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി