കായികം

നോക്കൗട്ട് സ്‌റ്റേജിൽ ഇന്ത്യ ഇല്ല; 2012ന് ശേഷം ആദ്യം

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ ഇന്ത്യ പുറത്തായത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.  അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡ് എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യയുടെ സാധ്യതകൾ അവസാനിച്ചത്. ​ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്ഥാനും ന്യൂസിലൻഡും സെമിയിലേക്ക് മുന്നേറി. 

2012ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ പുറത്താകുന്നത്. ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും. 

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ കിവീസിനോട് എട്ട് വിക്കറ്റിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. പിന്നാലെ അഫ്ഗാനെതിരെയും സ്‌കോട്ട്‌ലൻഡിനെതിരെയും നേടിയ തകർപ്പൻ ജയത്തോടെ ഇന്ത്യ പ്രതീക്ഷ കാത്തെങ്കിലും. കിവീസ് ജയം നേടിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

'കണ്ടപ്പോൾ ഞെട്ടിപ്പോയി, മകളെ തിരിച്ചറിയാൻ പോലും പറ്റിയില്ല, മൂക്കിൽ നിന്ന് രക്തം വന്ന പാട്'; വിസ്മയയുടെ ​ഗതി വരാതിരുന്നത് ഭാ​ഗ്യമെന്ന് പിതാവ്

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

ഗാസയില്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

സി​ഗരറ്റും വലിച്ച് അച്ഛൻ പിന്നിൽ, സ്കൂട്ടർ ഓടിച്ചത് 13കാരൻ; ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും കിട്ടി എട്ടിന്റെ പണി!