കായികം

സ്റ്റീവന്‍ ജെറാര്‍ഡ് പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തുന്നു; ആസ്റ്റണ്‍ വില്ലയെ പരിശീലിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ലിവര്‍പൂള്‍, ഇംഗ്ലണ്ട് നായകനും മധ്യനിര താരവുമായ സ്റ്റീവന്‍ ജെറാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റണ്‍ വില്ലയുടെ പുതിയ പരിശീലകന്‍. സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ഡീന്‍ സ്മിത്തിനെ പരിശീലക സ്ഥാനത്ത് നിന്ന് ക്ലബ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ജെറാര്‍ഡിന്റെ നിയമനം. മുന്‍ ഇംഗ്ലീഷ് നായകന്റെ വരവ് ക്ലബ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. 

11 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ആസ്റ്റണ്‍ വില്ലയ്ക്ക് സീസണില്‍ മൂന്ന് വിജയങ്ങള്‍ മാത്രമാണ് ഉള്ളത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളും ടീം പരാജയപ്പെട്ടു. പിന്നാലെയാണ് സ്മിത്തിന്റെ കസേര തെറിച്ചത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌കോട്ടിഷ് ടീം റെയ്‌ഞ്ചേഴ്‌സിന്റെ കോച്ചായിരുന്നു ജെറാര്‍ഡ്. റെയ്‌ഞ്ചേഴ്‌സിന് 55ാം കിരീടം സമ്മാനിച്ച ശേഷമാണ് ജെറാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകനായി എത്തുന്നത്. 

ഡിസംബര്‍ 11ന് ജെറാര്‍ഡ് ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ആസ്റ്റണ്‍ വില്ലയുടെ പരിശീലകനായി എത്തുന്നുണ്ട്. ഈ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും