കായികം

ക്യാപ്റ്റന്‍ തകര്‍ത്താടി; ന്യൂസിലന്‍ഡിന് ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍; മുത്തമിടാന്‍ ഓസ്‌ട്രേലിയക്ക് വേണ്ടത് 173 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി20 ലോകകപ്പ് ഫൈനില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക്  173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് എടുത്തത്.
ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ് ടോപ്‌സ്‌കോറര്‍.

48 പന്തില്‍ നിന്ന് വില്യംസണ്‍ 85 റണ്‍സ് നേടി. വില്യംസന്റെ മികവാര്‍ന്ന ബാറ്റിങാണ് ന്യൂസിലന്‍ഡിന്റിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഗപ്റ്റില്‍ 28 റണ്‍സ് നേടി. മിച്ചല്‍ 11, ഗ്ലെന്‍ ഫിലിപ്‌സ് 18,  പുറത്താകാതെ ജെയിംസ് നിഷാം 13, ടിം സെയ്‌ഫെര്‍ട്ട് 8 റണ്‍സ് നേടി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ കണക്കിന് പ്രഹരിച്ചു. നാല് ഓവറില്‍ 60 റണ്‍സാണ് അടിച്ചത്. അതേസമയം ഹോസ് വുഡ് ആണ് ഓസ്‌ട്രേലിയന്‍ നിരയില്‍ നന്നായി പന്തെറിഞ്ഞത്. നാലോവറില്‍ 16 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റെടുത്തു. നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ആദം സാംപയുടെ പ്രകടനവും ശ്രദ്ധേയമായി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ പാറ്റ് കമ്മിൻസിന്റെ പ്രകടനവും ശ്രദ്ധേയമായി.

 ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 2016ലെ ലോകകപ്പ് ഫൈനലിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത വെസ്റ്റിൻഡീസിന്റെ റെക്കോർഡാണ് കിവീസ് മറികടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി